സിനിമാ മേഖലയിലെ പ്രശ്നങ്ങളെ പരാമർശിച്ച് നടി പത്മപ്രിയ. സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വമെന്നും സ്ത്രീ പ്രാധാന്യമുള്ള സിനിമകൾ കുറവാണെന്നും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ 'അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ' എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു നടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നതെന്നും അവരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും ചൂണ്ടികാട്ടിയ നടി സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് വ്യക്തമാക്കി.


Read Also: 'അഭിമുഖത്തിൽ മലപ്പുറം എന്ന പേര് പരാമർശിച്ചിട്ടില്ല'; ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്


തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തല്ലിയെന്നും നടി വെളിപ്പെടുത്തി. ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. ടെക്നിക്കൽ മേഖലയിലും സ്ത്രീ പ്രാതിനിധ്യം കുറവെന്ന് പത്മപ്രിയ പറഞ്ഞു.


2022ൽ ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠന പ്രകാരം നിർമാണം, സംവിധാനം, ഛായ​ഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നെന്നും എന്നാൽ 2023ൽ അത് മൂന്ന് ശതമാനമായി ഉയർന്നുവെന്നും പത്മപ്രിയ പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 35 വയസ്സ് കഴിഞ്ഞാൽ ജൂനിയർ ആർട്ടിസ്റ്റിന് ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായ ഭക്ഷണം നൽകാറില്ല, ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം എന്ന സ്ഥിതിയാണെന്നും നടി പറഞ്ഞു.


2017ൽ തന്റെ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായെന്നും അപ്പോഴാണ് നിയമസഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ കൂട്ടിച്ചേ‍ർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.