മലയാളിയും പാലക്കാട്ട്കാരിയും കൂടിയാണ് പ്രിയാമണി എന്നപേരിലറിയപ്പെടുന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യർ. 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് പ്രിയാമണിക്കു ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിൽ ജനിച്ചുവളർന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവർത്തിച്ചിരുന്നു. 2002ൽ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

2017 ഓഗസ്റ്റ് 23 ന് നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വ്യവസായി കൂടിയായ മുസ്തഫ രാജിനെ പ്രിയാമണി വിവാഹം കഴിച്ചത്. താരത്തിൻറെ പുതിയ നിലപാടാണ് ഇതിനോടകം സിനിമാ ലോകത്ത് ചർച്ചയാവുന്നത്. സിനികളിൽ ചുംബന രംഗങ്ങളിലും ഇൻറിമേറ്റ് സീനുകളിലും താൻ അഭിനയിക്കില്ലെന്നാണ് പ്രിയാമണി പറയുന്നത്.


Also Read: Onam 2023 : ഓണം ബോക്സ് ഓഫീസ് ലക്ഷ്യമിട്ട് ദുൽഖറിന്റെ കിങ് ഓഫ് കൊത്ത; ഒപ്പം ക്ലാഷായി ആർഡിഎക്സും; ഇത്തവണത്തെ ഓണം റിലീസുകൾ ഇവയാണ്


ഇന്റിമേറ്റ് സീനുകൾ ചെയ്യേണ്ടി വരുന്ന നിരവധി പ്രോജക്ട് ഓഫറുകൾ തനിക്ക് വരാറുണ്ടെന്നും ഇവ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും പ്രിയാമണി ന്യൂസ് 18-നോട് പറഞ്ഞു. ഹിസ് സ്റ്റോറി എന്ന വെബ് സീരിസിൽ ഇത്തരമൊരു രംഗത്തിൽ അഭിനയിക്കേണ്ടി വന്നെന്നും ഇത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയെന്നും പ്രിയാ മണി പറയുന്നു.


ഏത് സിനിമയാണെങ്കിലും ഞങ്ങളുടെ രണ്ട് പേരുടെയും വീട്ടുകാർ ഇത് കാണും. ഇതെൻറെ ജോലിയാണെന്ന് അവർക്കും അറിയാം. എങ്കിലും വിവാഹം കഴിഞ്ഞിട്ടും എന്തിനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്ന് അവർ ചോദിച്ചാൽ അല്ലെങ്കിൽ ചിന്തിച്ചാൽ. ഞാനത് ആഗ്രഹിക്കുന്നില്ല- പ്രിയാ മണി പറയുന്നു. ഇത് തികച്ചും തൻറെ വ്യക്തിപരമായ ചോയ്സ് മാത്രമാണെന്നും പ്രിയാമണി കൂട്ടി ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.