Rima Kallingal: `വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്തുന്നു`; തമിഴ് ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കല്‍
Actress Rima Kallingal: റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ലഹരിപാർട്ടികൾ നടക്കാറുണ്ടെന്നും ഇതാണ് നടിയുടെ കരിയറിനെ ബാധിച്ചതെന്നുമാണ് സുചിത്ര ആരോപിച്ചത്.
കൊച്ചി: നടി റിമ കല്ലിങ്കൽ വീട്ടിൽ ലഹരിപാർട്ടികൾ നടത്തുന്നുവെന്ന തമിഴ് ഗായിക സുചിത്രയുടെ ആരോപണത്തിനെതിരെ റിമ കല്ലിങ്കൽ രംഗത്ത്. സുചിത്രയ്ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് റിമ കല്ലിങ്കൽ വ്യക്തമാക്കി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ലഹരിപാർട്ടികൾ നടക്കാറുണ്ടെന്നും ഇതാണ് നടിയുടെ കരിയറിനെ ബാധിച്ചതെന്നുമാണ് സുചിത്ര ആരോപിച്ചത്. പാർട്ടിയിൽ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും ഗായിക ആരോപിച്ചിരുന്നു.
റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ്
നിങ്ങളിൽ ഒരുപാട് പേർ ഡബ്ല്യുസിസിക്ക് വർഷങ്ങളായി പിന്തുണയുമായി കൂടെ നിൽക്കുന്നു. ഈ പിന്തുണയും വിശ്വാസവുമാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലെ പരാമർശങ്ങൾ കഴിഞ്ഞ രണ്ടുദിവസങ്ങളായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2017ലെ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറയുകയും അവരെ പരിഹസിക്കുകയും ചെയ്തത് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഫാസിൽ അടക്കമുള്ള നടന്മാരുടെ കരിയർ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഇവർ പറഞ്ഞു.
ഹേമ കമ്മിറ്റി എങ്ങനെ ഉണ്ടായെന്ന് ഞങ്ങൾക്ക് നന്നായി അറിയാവുന്നതാണ്. അങ്ങനെയല്ല എന്ന് പറയുമ്പോൾ ചോദ്യങ്ങൾ ഉന്നയിക്കേണ്ടി വരും. ഇവരുടെ വെളിപ്പെടുത്തലുകൾ മുഖ്യധാരാ മാധ്യമങ്ങളിൽ വാർത്തകളിൽ ഇടംനേടിയില്ല. എന്നാൽ, എന്റെ അറസ്റ്റിനെക്കുറിച്ച് അവർ ഒരു വാർത്ത വയിച്ചുവെന്ന അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടാൻ ഇടയായി.
ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി സമർപ്പിച്ചു. മാനനഷ്ടത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്നവരോട്, നമുക്ക് ഒന്നിച്ചുനീങ്ങാം, പിന്തുണയ്ക്ക് നന്ദി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.