Samyuktha Varma: ചില കഥകളൊക്കെ കേട്ടിരുന്നു, പക്ഷെ അതിനേക്കാൾ പ്രധാന്യം, സിനിമയിലേക്കുള്ള തിരിച്ച് വരവിനെ പറ്റി സംയുക്ത
മകൻ ചെറിയ കുട്ടിയായിരുന്നതിനാലാണ് പഴശ്ശി രാജയിലെ റോൾ ചെയ്യാതിരുന്നതെന്നും സംയുക്ത പറയുന്നു (actress samyuktha varma interview)
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളിലൊന്നാണ് സംയുക്ത വർമ്മയും ബിജു മേനോനും. വിവാഹത്തിന് ശേഷം സംയുക്ത സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണെങ്കിലും ഇടക്കിടെ ചില പരസ്യ ചിത്രങ്ങളിൽ താരം മുഖം കാണിക്കാറുണ്ട്. തൻറെ സിനിമയിലേക്കുള്ള തിരിച്ച് വരവിനെ പറ്റി പങ്ക് വെക്കുകയാണ് സംയുക്ത ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിൽ.
ഒന്ന് രണ്ട് സ്ക്രിപ്റ്റുകളും കഥകളും കേട്ടിരുന്നു. എല്ലാം നല്ലതാണ്. എന്നാൽ അതിനെ പറ്റി സീരിസായി ചിന്തിച്ചിട്ടില്ലെന്നതാണ് സത്യം. അന്നേരം എന്തെങ്കിലും കോഴ്സുകളോ, വർക്കഷോപ്പുകളോ വരും പിന്നെ അതിൻറെ പുറതെ പോവും എന്നും സംയുക്ത പറയുന്നു. മകൻ ചെറിയ കുട്ടിയായിരുന്നതിനലാണ് പഴശ്ശി രാജയിൽ കനിഹ ചെയ്ത റോൾ ചെയ്യാതിരുന്നതെന്നും സംയുക്ത പറയുന്നു.
സിനിമ എന്നത് ഒരു ഭാഗ്യം തന്നെയാണ് ഭഗവാൻ അനുഗ്രഹിച്ചത് കൊണ്ട് തന്നെയാണ് അത് കിട്ടിയതും എനിക്ക് മദർ ഹുഡ് എൻജോയ് ചെയ്യാനായിരുന്നു ആഗ്രഹം അത് കൊണ്ട് തന്നെയാണ് സിനിമയിൽ നിന്നും മാറി നിന്നതും -എൻറെ സിനിമകൾ അങ്ങനെ എടുത്ത് കാണാറില്ല. എന്നാൽ ചില സിനിമകൾ കാണുമ്പോൾ അത് ഒന്ന് കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
സംയുക്ത പറയുന്നു. അമ്മയെന്ന നിലയിൽ മകൻറെ കാര്യങ്ങൾ ഏറെ ശ്രദ്ധയോടെ തന്നെയാണ് നോക്കുന്നത്. കോവിഡ് കാലത്താണ് ഏറ്റവും ബോറടിച്ചത്. ആദ്യ ഘട്ടത്തിൽ കോവിഡ് ശരിക്കും ആസ്വദിച്ചു. പിന്നെയും ലോക്ക് ഡൗണ്‍ വന്നപ്പോൾ ശരിക്കും മടുത്തെന്നും സംയുക്ത അഭിമുഖത്തിൽ പറയുന്നു. നിരവധി പേരാണ് യൂ ടൂബിൽ അഭിമുഖം കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...