Actress Saranya Mohan: `വിജയ് വരുമെന്ന് ആരോ പറഞ്ഞു; 300 പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് 3000 പേർ`; വിവാഹ ദിവസത്തെ കുറിച്ച് ശരണ്യയും ഭർത്താവും
2015ലാണ് അരവിന്ദും ശരണ്യയും വിവാഹിതരാകുന്നത്. ഇരുവരും ചേർന്നുള്ള ടിക് ടോക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി ശരണ്യ മോഹൻ. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ ബാലതാരമായാണ് ശരണ്യ സിനിമ രംഗത്തേക്ക് എത്തുന്നത്. കെമിസ്ട്രി, ഇന്നാണ് ആ കല്യാണം തുടങ്ങിയ മലയാള സിനിമകളിൽ പ്രധാന വേഷം ചെയ്ത താരം തമിഴിലും പ്രമുഖ നടന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. വേലായുധം എന്ന ചിത്രത്തിൽ വിജയുടെ സഹോദരിയായിട്ടാണ് ശരണ്യ അഭിനയിച്ചത്. ധനുഷ് നയൻതാര എന്നിവർ ഒന്നിച്ച യാരടി നീ മോഹിനി എന്ന ചിത്രത്തിലെ ശരണ്യയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. വെണ്ണില കബഡി കുഴു എന്ന ചിത്രത്തിൽ നായികയായിരുന്നു താരം. വേറെയും നിരവധി ചിത്രങ്ങളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്.
അരവിന്ദ് കൃഷ്ണയാണ് ശരണ്യയുടെ ഭർത്താവ്. സുഹൃത്തുക്കളായിരുന്ന ഇവർ 2015ലാണ് വിവാഹിതരാകുന്നത്. അരവിന്ദ് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇരുവരും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോകൾ ഒക്കെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുമായിരുന്നു. തങ്ങളുടെ വിവാഹ ദിവസത്തെ കുറിച്ച് ശരണ്യയും ഭർത്താവും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കല്യാണത്തിന് ഒരു 300 പേരൊക്കെ വരുമെന്നാണ് തങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ അന്ന് 3000ത്തോളം പേരാണ് വന്നത്. നടൻ വിജയ് കല്യാണത്തിന് വരുമെന്ന് ആരോ പറഞ്ഞ് പരത്തിയതോടെയാണ് ഇത്രയും ആളുകൾ എത്തിയത്. ഒരാൾ സ്റ്റേജിൽ കയറി വന്ന് തങ്ങൾക്ക് നാല് തവണ കൈ തന്നു. ആത് ആരാണെന്ന് പോലും അറിയില്ലെന്ന് ഇരുവരും പറഞ്ഞു.
വിജയിയേയും ധനുഷിനേയും എല്ലാം കല്യാണത്തിന് വിളിച്ചിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുള്ളതിനാൽ അവർക്ക് വരാൻ കഴിഞ്ഞില്ലെന്നും ശരണ്യ കൂട്ടിച്ചേർത്തു. അമൃത ടിവിയിൽ സ്വാസിക അവതാരികയായ റെഡ് കാർപെറ്റ് എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
നീ എവിടെയാണെങ്കിലും എന്റെ കല്യാണത്തിന് വരണം എന്ന് പറഞ്ഞയാളാണ് അരവിന്ദെന്നും അന്ന് ഓക്കെ ബ്രോ എന്നാണ് താൻ മറുപടി നൽകിയതെന്നുമാണ് ശരണ്യ പറഞ്ഞത്. സുഹൃത്തുക്കളായിരുന്നുവെങ്കിലും ഇരുവരുടെയും പ്രണയ വിവാഹമായിരുന്നില്ല. കല്യാണത്തിന് ശേഷമാണ് തങ്ങൾ പ്രണയിച്ചതെന്നാണ് ഇരുവരും പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...