സ്ത്രീകൾക്കുനേരെ പെട്ടെന്നുണ്ടാകുന്ന അതിക്രമങ്ങളിൽ എങ്ങനെ തെളിവ് കാണിക്കുമെന്ന ചോദ്യവുമായി നടി ഷീല. പെട്ടെന്നൊരാൾ ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ തെളിവിനായി സെൽഫിയെടുക്കാൻ സാധിക്കുമോ എന്ന് നടി ചോദിച്ചു. കരിയർ വരെ നഷ്ടമായിട്ടും നീതിക്കായി പോരാടിയ ഡബ്ല്യൂസിസിയോട് ഒരുപാട് ബഹുമാനമാണുള്ളതെന്നും ഷീല കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'ഇക്കാര്യങ്ങൾ ടിവിയിൽ കണ്ടപ്പോൾ ഭയങ്കര അത്ഭുതവും സങ്കടവുമാണ് എനിക്ക് തോന്നിയത്. ഉപദ്രവിച്ചുവെന്ന പരാതിയുമായി പോലീസിൻ്റെ അടുത്ത് പോയാലും കോടതിയിൽ ചെന്നാലും തെളിവ് എന്താണെന്നാണ് ചോദിക്കുന്നത്. ഒരാൾ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചാൽ നമ്മൾ ഉടനെ സെൽഫിയെടുക്കുമോ. ഒന്നുകൂടി ഉമ്മ വെക്കൂ, തെളിവിനായി സെൽഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. പണ്ടൊക്കെ ആരെങ്കിലും ലാൻഡ് ഫോണിലൂടെ വിളിച്ച് വല്ലതും പറഞ്ഞാൽ റെക്കോഡ് ചെയ്യാനുള്ള സംവിധാനം ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെയാണ് തെളിവ് കാണിക്കുക - എന്ന് താരം ചോദിച്ചു.


Also Read: ADGP Ajith kumar: എഡിജിപി കുടുങ്ങുമോ? അൻവർ എംഎൽഎയുടെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി


 


എന്താണ് പവർ ​ഗ്രൂപ്പ് എന്ന് മനസ്സിലാകുന്നില്ല. ഇപ്പോൾ കേൾക്കുമ്പോഴാണ് ഇങ്ങനെയൊക്കെ ഉണ്ടല്ലോ എന്ന് മനസ്സിലാകുന്നത്. വളരെ അക്രമമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഒരു നടിയുടെ ജീവിതത്തിൽ കയറി കളിക്കുക എന്നാൽ സാധാരണ കാര്യമാണോ. തൊഴിൽപരമായിട്ടുള്ള കാര്യങ്ങളിലൊക്കെ ഇങ്ങനെ കയറി കളിക്കുന്നതൊക്കെ ഒരു സാധാരണ കാര്യമല്ല. 


ഞാൻ അഭിനയിച്ച സ്ഥാനാർഥി സാറാമ്മ, കള്ളിച്ചെല്ലമ്മ തുടങ്ങി എൻ്റെ പേരിലുള്ള സിനിമകൾ വന്നിട്ടുപോലും എനിക്ക് പുരുഷന്മാരെക്കാൾ കൂടുതൽ പണം കിട്ടിയിട്ടില്ല. പണം തരില്ല അവർ. സ്ത്രീക്ക് പ്രാധാന്യം ഉള്ള കഥാപാത്രമാണെങ്കിൽ അവർക്ക് കൂടുതൽ വേതനം കൊടുക്കണമെന്നും ഷീല പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.