തൃശ്ശൂര്‍: വനിതാ ബില്‍ പാസ്സാക്കിയ മോദി സര്‍ക്കാറിന് നന്ദി അറിയിച്ച് നടി ശോഭന. ഭാരതീയനെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് വനിതാ സംരക്ഷണ ബില്‍ നോക്കി കാണുന്നതെന്നും, സ്ത്രീശക്തി മോദിക്കൊപ്പം മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കി കാണുമെന്നും, കഴിവും നിശ്ചയദാര്‍ഢ്യവുമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ് ആവട്ടെ വനിതാ സംവരണ ബില്‍ എന്നും ശോഭന കൂട്ടിച്ചേര്‍ത്തു. തൃശ്ശൂരില്‍ പ്രധാനമന്ത്രി സന്നിഹിതനായ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നത് ആദ്യമായിട്ടാണെന്നും. സ്ത്രീകളെ ദേവതമാരായി കാണുന്നവരാണ് നമ്മള്‍, എന്നാല്‍ പലമേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ് മാത്രമല്ല പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നതാണ് കാണുന്നതെന്നും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദിയെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. ശോഭനയെ കൂടാതെ വേദിയില്‍ ക്രിക്കറ്റ്താരം മിന്നുമണി, പെന്‍ഷനു വേണ്ടി പിണറായി സര്‍്ക്കാറിനെതിരെ സമരം നടത്തിയ മറിയക്കുട്ടി, ബീന കണ്ണന്‍, വൈക്കം വിജയലക്ഷ്മി തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.