സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ ചിത്രം അദ്ദേഹത്തിനൊപ്പമായിരുന്നു; മമ്മൂട്ടിയെ കുറിച്ച് സിമ്രാൻ
മമ്മൂട്ടിയായിരുന്നു ഇന്ദ്രപ്രസ്ഥത്തിലെ നായകൻ. ചിത്രത്തിലെ സിമ്രാന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് സിമ്രാൻ.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് സിമ്രാൻ (Actress Simran). തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ ഒരേ പോലെ ആരാധകരുണ്ട് സിമ്രാന്. സൗത്ത് ഇന്ത്യയിൽ (South India) സിമ്രാൻ ആദ്യമായി അഭിനയിച്ചത് ഇന്ദ്രപ്രസ്ഥം (Indraprastham) എന്ന മലയാള ചിത്രത്തിലാണ് (Malayalam Film). മമ്മൂട്ടിയായിരുന്നു (Mammootty) ഇന്ദ്രപ്രസ്ഥത്തിലെ നായകൻ. ചിത്രത്തിലെ സിമ്രാന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് സിമ്രാൻ.
‘എനിക്ക് മമ്മൂട്ടി സാറിനൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. അകത്തും പുറത്തും സുന്ദരമായ വ്യക്തിത്വമുള്ള ആളാണ് മമ്മൂട്ടി സർ. സൗത്ത് ഇന്ത്യയിൽ എന്റെ ആദ്യത്തെ ചിത്രം മമ്മൂട്ടി സാറിനൊപ്പമായിരുന്നു. ആവേശവും കൗതുകവും നിറഞ്ഞ സമയമായിരുന്നു അത്. ഇന്ദ്രപ്രസ്ഥത്തിൽ അഭിനയിച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടുകളായി. ആ സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നാറുണ്ടെന്ന് സിമ്രാൻ പറഞ്ഞു. റോക്കട്രി; ദി നമ്പി എഫക്റ്റിന്റെ റെഡ് കാർപറ്റിൽ ബിഹൈൻഡ് വുഡ്‌സിനോടാണ് സിമ്രാൻ പ്രതികരണം.
നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ റോക്കട്രി: ദി നമ്പി എഫക്റ്റ് ആണ് സിമ്രാന്റെ പുതിയ ചിത്രം. തമിഴ് നടൻ മാധവനാണ് നമ്പി നാരായണനായി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും മാധവൻ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രത്തില്‍ ഷാരൂഖ് ഖാനും സൂര്യം നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്.
ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ഷാരുഖ് ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തമിഴില്‍ സൂര്യയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍. ശ്രീഷ റായ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ് ആണ്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...