Actress Sonia Malhar: `അത് ജയസൂര്യയല്ല, കയറിപ്പിടിച്ചവന് തല്ലും കൊടുത്തിട്ടുണ്ട്`; സോഷ്യൽ മീഡിയ ചർച്ചകളിൽ പ്രതികരിച്ച് സോണിയ മൽഹാർ
2013ൽ തൊടുപുഴയിൽ ഒരു സിനിമാസെറ്റിൽ വെച്ച് മേക്കപ് ചെയ്ത ശേഷം ശുചിമുറിയിൽ നിന്ന് മടങ്ങുമ്പോൾ പ്രമുഖ യുവനടൻ കയറിപ്പിടിച്ചെന്നായിരുന്നു സോണിയ മൽഹാറിന്റെ ആരോപണം.
ജസൃയസൂര്യക്കെതിരെയല്ല താൻ ആരോപണം ഉന്നയിച്ചതെന്ന് നടി സോണിയ മൽഹാർ. പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് താൻ വെളിപ്പെടുത്തൽ നടത്തിയത്. ഈ വിഷയത്തിൽ ഇനി നിയമനടപടികളുണ്ടായാൽ അന്വേഷണ സംഘത്തിന് മുന്നിൽ ആ നടന്റെ പേര് വെളിപ്പെടുത്തുമെന്നും സോണിയ പറഞ്ഞു.
‘‘എന്റെ വെളിപ്പെടുത്തലിന് പിന്നാലെ പല ആർട്ടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. ലാലേട്ടൻ, ദുൽഖർ, ജയസൂര്യ അടക്കം പലരുടെയും പേരുകളാണ് എന്റെ ആരോപണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. അതൊക്കെ കേൾക്കുമ്പോൾ ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും.
Also Read: Shweta Menon: ആരോപണം വരുമ്പോൾ മാറി നിൽക്കുന്നതാണ് ഉചിതം; ബാബു രാജിനെതിരെ ശ്വേതാ മേനോൻ
ചൂഷണത്തിന് ഞാൻ നിന്നുകൊടുത്തില്ല. അതുകൊണ്ട് തന്നെ എനിക്ക് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. കയറിപ്പിടിക്കാൻ വന്നവന് തല്ലും കൊടുത്തിട്ടുണ്ട്. എനിക്ക് ആരെയും ഭയമില്ല. ഒരു മെന്റൽ ട്രോമയിലേക്ക് കടന്നുപോകാൻ ഞാനില്ല. ഞാൻ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ആളുകളുടെ മുന്നിൽ നിർത്താൻ താൽപര്യമില്ലെന്ന് സോണിയ പറഞ്ഞു. ജയസൂര്യ അടക്കമുള്ളവരെ തന്റെ പേരിൽ ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കരുത്. തന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അവർ കേസ് കൊടുക്കുക. അപ്പോൾ അതിന് മറുപടി ഞാൻ കൊടുക്കാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ചോദിച്ചാല്‍ തീർച്ചയായും എന്നെ ഉപദ്രവിച്ച ആളുകളുടെ പേര് പറയുമെന്ന് സോണിയ വ്യക്തമാക്കി.
മിനു എന്ന നടിയെ എനിക്കറിയില്ല. അവർ ആരോപണം ഉന്നയിച്ച താരങ്ങളിൽ നിന്നും എനിക്ക് മോശമായ അനുഭവവും ഉണ്ടായിട്ടില്ല. അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണം എന്നതിനെ കുറിച്ച് അറിയില്ല. ഞാൻ അമ്മയിൽ മെമ്പർ അല്ല. മൂന്ന് സിനിമകളില്‍ അഭിനയിച്ചാൽ അംഗത്വം കിട്ടും. പക്ഷേ കിട്ടിയ പൈസ പല രീതിയിൽ ചെലവഴിച്ചതുകൊണ്ട് അംഗത്വമെടുക്കാൻ സാധിച്ചിട്ടില്ല. ഇടവേള ബാബുവിൽ നിന്നൊക്കെ നല്ല പിന്തുണ കിട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്