തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് തൃഷ. 40ാം വയസിലേക്ക് കടക്കുമ്പോഴും തൃഷയുടെ സൗന്ദര്യം ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ്. അടുത്തിടെ മണിരത്നം ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാ​ഗത്തിന്റെ പ്രമോഷനായി വിവിധ സ്ഥലങ്ങളിൽ താരം എത്തിയിരുന്നു. എല്ലായിടത്തും ചർച്ചയായത് തൃഷയുടെ സൗന്ദര്യവും ഫിറ്റ്നസുമാണ്. സിനിമയിലും താരത്തെ അതീവ സുന്ദരിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമ അരങ്ങേറ്റം മുതൽ ഇന്നു വരെ ഇങ്ങനെ ഫിറ്റ്നസ് സൂക്ഷിക്കാൻ തൃഷ്യ്ക്ക് സാധിക്കുന്നത് എങ്ങനെയെന്നാണ് ആരാധകരുടെ ചോദ്യം. തൃഷയുടെ ഫിറ്റ്നസ് ഡയറ്റ് രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ പലർക്കും താൽപര്യമുണ്ടാകും. തന്റെ ഫിറ്റ്നസ് രഹസ്യത്തെ കുറിച്ച് താരം പങ്കുവെച്ച ചില കാര്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്. താരത്തിന്റെ ഫിറ്റ്നസ് രഹസ്യം എന്താണെന്ന് നോക്കാം...


രാവിലെ പോഷകഗുണമുള്ള പഴങ്ങൾ മാത്രമാണ് തൃഷ കഴിക്കുന്നത്. വറുത്ത ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താറില്ല. 


പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.


വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക. ബ്രെഡ്, ഓംലെറ്റ്, തൈര് എന്നിവയാണ് തൃഷയുടെ ഇഷ്ട ഭക്ഷണങ്ങൾ.


ദിവസേന യോഗ, വ്യായാമം, ധ്യാനം എന്നിവ താരം ചെയ്യാറുണ്ട്.


ഫ്രഷ് ജ്യൂസുകളാണ് തൃഷ കുടിക്കാറുള്ളത്. അതുപോലെ, വൈറ്റമിൻ സി അടങ്ങിയ നാരങ്ങ, ഓറഞ്ച് ജ്യൂസ് എന്നിവ താരത്തിന് ഏറെ ഇഷ്ടമാണ്.


മധുര പലഹാരങ്ങളും മൈദ ഭക്ഷണങ്ങളും ഡയറ്റിൽ‌ നിന്ന് താരം ഒഴിവാക്കി. 


ശരീരത്തിലെ ജലാംശം നിലനിർത്താൻ താരം ധാരാളം വെള്ളം കുടിക്കാറുണ്ട്.


തൃഷ എപ്പോഴും ബദാം, പിസ്ത, കശുവണ്ടി, തുടങ്ങിയവ കയ്യിൽ കരുതാറുണ്ട്.


Also Read: Khajuraaho Dreams: നാമൊരു പോലെ!!! 'ഖജുരാഹോ ഡ്രീംസി'ലെ വീഡിയോ ​ഗാനം പുറത്ത്


 


ബിരിയാണി വലിയ ഇഷ്ടമാണ് താരത്തിന്. ശരീരഭാരം അൽപ്പമൊന്ന് കൂടിയാലും വർക്കൗട്ട് ചെയ്ത് താരം അത് കുറയ്ക്കാറുണ്ട്. ചിലപ്പോൾ ഒരു ദിവസം മുഴുവൻ പട്ടിണി കിടക്കാനും താരം റെഡിയാണ്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ കുന്ദവൈ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ചിത്രം. ആദ്യ ഭാ​ഗത്തിനേക്കാളും ​ഗംഭീര അഭിപ്രായമാണ് ചിത്രത്തിനും അതിലെ അഭിനേതാക്കൾക്കും ലഭിക്കുന്നത്. 


മണി രത്നത്തിന്റെ സ്വപ്നം.. മുഴുവൻ തമിഴ് സിനിമ ഇൻഡസ്ട്രിയുടെ വർഷങ്ങളായുള്ള സ്വപ്നം.. പൂർണമായി ഈ സ്വപ്നം മണി രത്‌നം അതിന്റെ പ്രൗഢിയോടെ നിറവേറ്റി. തിരക്കഥയിൽ അതിഗംഭീരം. പ്രകടനങ്ങൾ കൊണ്ട് ആരെയും മാറ്റി നിർത്താൻ കഴിയാത്ത വിധം മനോഹരം എന്നാണ് ചിത്രം കണ്ടവർ അഭിപ്രായപ്പെടുന്നത്. 2 മണിക്കൂർ 45 മിനിറ്റ് പ്രേക്ഷകനെ മായലോകത്തിൽ വേറെയൊന്നും ചിന്തിപ്പിക്കാതെ നിർത്തുന്ന ദൃശ്യ ശബ്ദ മായാലോകമായി പൊന്നിയിൻ സെൽവൻ 2.ലോകത്തിന് മുൻപിൽ ഇന്ത്യൻ സിനിമ ഇൻഡസ്ട്രിക്ക് അഭിമാനമായി മാറുകയാണ് പിഎസ് 2.


മണി രത്‌നം - എ ആർ റഹ്മാൻ എത്രയോ മായാജാലങ്ങൾ പ്രേക്ഷകർക്ക് നൽകിയതാണ്. വർഷങ്ങൾ എത്ര കഴിഞ്ഞാലും മാറ്റ് കുറയാത്ത ഒരു കൂട്ടുകെട്ട് ഉണ്ടെങ്കിൽ അത് നിസംശയം ഇവർ തന്നെയെന്ന് പറയാം. രവി വർമനും തോട്ട ധരണിയും അവരുടെ ഏറ്റവും ബെസ്റ്റ് വർക്ക് ചിത്രത്തിനായി നൽകിയിരിക്കുന്നു. പ്രകടനങ്ങൾ കൊണ്ട് ഓരോരുത്തരും.. അതായത് ഓരോരുത്തരും ജീവിക്കുന്ന തരത്തിൽ പ്രകടനങ്ങൾ. ആദ്യ ഭാഗത്തിലേത് എന്ന പോലെ മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന ചിത്രമായിട്ടും സിനിമയിൽ ഒരു സ്ഥലത്ത് പോലും ലാഗ് അനുഭവപ്പെട്ടില്ല. നല്ല മുഹൂർത്തങ്ങൾ കൊണ്ട് നിറഞ്ഞ ആദ്യ പകുതിയും അതിനേക്കാൾ ഗംഭീരമായി ഒരുക്കിയിട്ടുള്ള രണ്ടാം പകുതിയും പ്രേക്ഷകനെ ആ ലോകത്തിൽ പിടിച്ചിരുത്തുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.