Khajuraaho Dreams: നാമൊരു പോലെ!!! 'ഖജുരാഹോ ഡ്രീംസി'ലെ വീഡിയോ ​ഗാനം പുറത്ത്

ഖജുരാഹോ എന്ന സ്ഥലത്തേക്കുള്ള 5 കൂട്ടുകാരുടെ യാത്രയും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന.  

Written by - Zee Malayalam News Desk | Last Updated : May 8, 2023, 06:56 PM IST
  • സുഹൃത്തുക്കൾ ചേർന്ന് ഖജുരാഹോയിലേക്ക് പോകുന്നതാണ് ​ഗാനം.
  • വിനീത് ശ്രീനിവാസൻ, മുഹമ്മദ് മഖ്ബൂൽ മൻസൂർ, രജത് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.
  • അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
Khajuraaho Dreams: നാമൊരു പോലെ!!! 'ഖജുരാഹോ ഡ്രീംസി'ലെ വീഡിയോ ​ഗാനം പുറത്ത്

റോഡ് മൂവി ആയി ഒരുങ്ങുന്ന ഖജുരാഹോ ഡ്രീംസിലെ പുതിയ വീഡിയോ ​ഗാനമെത്തി. നാമൊരു പോലെ എന്ന ​ഗാനമാണ് പുറത്തിറക്കിയത്. സുഹൃത്തുക്കൾ ചേർന്ന് ഖജുരാഹോയിലേക്ക് പോകുന്നതാണ് ​ഗാനം. വിനീത് ശ്രീനിവാസൻ, മുഹമ്മദ് മഖ്ബൂൽ മൻസൂർ, രജത് രവീന്ദ്രൻ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ മനോജ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ഖജുരാഹോ ഡ്രീംസിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നത്. അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമാവുന്നത്. സച്ചി - സേതു കൂട്ടുകെട്ടിലെ സേതുവിന്റെതാണ് ചിത്രത്തിന്റെ തിരക്കഥ. 

Also Read: Within Seconds Movie: ഇന്ദ്രൻസിന്റെ 'വിത്തിൻ സെക്കൻഡ്സ്' തിയേറ്ററുകളിലേക്ക്; പുതിയ വീഡിയോ ​ഗാന

 

സുപ്പര്‍ ഹിറ്റ് ഗാനങ്ങളിലുടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.  ബോളിവുഡ് താരം രാജ് അർജുൻ, ജോണി ആന്റണി, ചന്തുനാഥ്, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സർവ്വാർ, രക്ഷ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപ് നായര്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഹരിനാരായണന്റെതാണ് വരികള്‍. കലാസംവിധാനം - മോഹന്‍ ദാസ്, മേക്കപ്പ് - കോസ്റ്റ്യൂം ഡിസൈന്‍ - അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - പ്രതാപന്‍ കല്ലിയൂര്‍, സിന്‍ജോ ഒറ്റത്തൈക്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബാദുഷ, പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പിടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News