Adi Kapyare Kootamani 2 : അടി കപ്യാരെ കൂട്ടമണി 2 എത്തുന്നു? സൂചന നൽകി അജു വർഗീസ്
Adi Kapyare Kootamani 2015ലാണ് അടി കപ്യാരെ കൂട്ടമണി റിലീസാകുന്നത്. ബംബർ ഹിറ്റായ ചിത്രം 25 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് ഔദ്യോഗികമായ റിപ്പോർട്ട്.
കൊച്ചി : സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അടി കപ്യാരേ കൂട്ടമണിയുടെ രണ്ട് ഭാഗം (Adi Kapyare Kootamani 2) അണിയറയിൽ ഒരുങ്ങുന്നു എന്ന് സൂചന. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അജു വർഗീസ് ഇന്ന് ഫെബ്രുവരി 26ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് പിന്നാലെയാണ് സിനിമയുടെ സക്കൻഡ് പാർട്ട് വരുന്നു എന്ന ചർച്ച വീണ്ടും സജീവമായിരിക്കുന്നത്.
പള്ളി ഗോപൂരത്തിൽ സ്ഥാപിച്ചിട്ടുള്ള കൂട്ടമണിയുടെ ചിത്രമാണ് അജു തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ "നോ ക്യാപ്ഷൻ" എന്ന കുറിച്ചു കൊണ്ട് പങ്കുവെച്ച ചിത്രത്തിൽ സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും നടൻ വ്യക്തമാക്കിട്ടില്ല. പക്ഷെ അജു പങ്കുവെച്ചിരിക്കുന്ന ചിത്രം അടി കപ്യാരെ കൂട്ടമണി സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള സൂചന എന്നാണ് പോസ്റ്റിന് കമന്റായി മിക്കവരും രേഖപ്പെടുത്തിയിരിക്കുന്നത്.
ALSO READ : CBI 5 : സിബിഐ 5 ദി ബ്രെയിൻ: അഞ്ചാമത് സിബിഐ ചിത്രത്തിൻറെ മോഷൻ പോസ്റ്ററെത്തി
2015ലാണ് അടി കപ്യാരെ കൂട്ടമണി റിലീസാകുന്നത്. ബംബർ ഹിറ്റായ ചിത്രം 25 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് ഔദ്യോഗികമായ റിപ്പോർട്ട്. 1.80 കോടി രൂപയ്ക്കായിരുന്നു ഫ്രൈഡെ ഫിലിംസ് സിനിമ നിർമിക്കുന്നത്. ചിത്രം വൻ വിജയമായതോടെ സിനിമയുടെ രണ്ടാം ഭാഗവും ഉടൻ തന്നെ ഫ്രൈഡെ ഫിലിംസ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അതിനിടെ ഫ്രൈ ഡെ ഫിലിംസിന്റെ നിർമാതാക്കളായ വിജയ് ബാബുവും സാന്ദ്ര തോമസും വേർപിരിഞ്ഞതും ചിത്രത്തിന്റെ തമിഴ് റീമേക്കമെത്തയതോടെ അടി കപ്യാരെ കൂട്ടമണി 2 നിർമിക്കുന്നത് വൈകി. 2021ലായിരുന്നു തമിഴ് റീമേക്ക് ഹോസ്റ്റൽ എന്ന പേരിൽ റിലീസാകുന്നത്.
ALSO READ : കുഞ്ചാക്കോ ബോബൻ ചിത്രം" ന്നാ താൻ കേസ് കൊട് "ചിത്രീകരണം തുടങ്ങി
അജുവിന് പുറമെ ധ്യാൻ ശ്രീനിവാസൻ, നമിത പ്രമോദ്, മുകേഷ്, നീരജ് മാധവ്, വിനീത് മോഹൻ, ബിജു കുട്ടൻ എന്നിവരാണ് കേന്ദകഥാപത്രങ്ങളായി ചിത്രത്തിലുണ്ടായിരുന്നത്. നവാഗതനായ ജോൺ വർഗീസാണ് സംവിധായകൻ. ജോൺ വർഗീസും അഭിലാഷ് എസ് നായരും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.