ഹൈദരാബാദ് : തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കാൻ പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് സിനിമ ഇന്ന് റിലീസായിരിക്കുകയാണ്. വലിയ ആഘോഷത്തോടെയാണ് പ്രഭാസിന്റെ ആരാധകരും മറ്റ് സംഘടനകളും രമായണ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തെ തിയറ്ററുകളിൽ സ്വീകരിച്ചിരിക്കുന്നത്. ഭഗവാൻ ഹനുമാന്റെ സാന്നിധ്യം ഉറപ്പിക്കാൻ എല്ലാ തിയറ്ററുകളിൽ  ഒരു സീറ്റ് ഒഴിച്ചിടുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സിനിമ പ്രതീക്ഷിച്ചത് പോലെ ചലച്ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തിയോ എന്നതിൽ സംശയമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പങ്കുവെച്ച് യുവാവിനെ പ്രഭാസ് ആരാധകർ ചേർന്ന് ആക്രമിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിനിമ കണ്ട് തിയറ്ററിന് പുറത്ത് വന്ന പ്രേക്ഷകൻ മോശം അഭിപ്രായം സിനിമ മാധ്യമങ്ങളോട് പങ്കുവെച്ചപ്പോൾ സമീപത്തുണ്ടായിരുന്ന പ്രഭാസ് ആരാധകർ ആക്രമിക്കുകയായിരുന്നു.


ALSO READ : Adipurush: ആദിപുരുഷ് കാണാൻ ഹനുമാൻ എത്തി; തീയേറ്ററുകളിൽ പൂജ, വീഡിയോ വൈറൽ



പ്ലേ സ്റ്റേഷൻ ഗെയ്മുകളിലുള്ള രാക്ഷസന്മാരെ അണിനിരത്തിയിരിക്കുകയാണ് സിനിമയിൽ. ഹനുമാനും പശ്ചാത്തല സംഗീതവും ചില 3ഡി രംഗങ്ങളുമല്ലാതെ വേറെയൊന്നും സിനിമയിൽ ഇല്ല. പ്രഭാസിന്റെ പ്രകടനത്തെ കുറിച്ച് പറയുകയാണെങ്കിൽ ബാഹുബലിയിൽ ആ രാജകീയ ഭാവം ഉണ്ടെയിരുന്നു എന്നാൽ ആദിപുരുഷിൽ ഒരിക്കലും ചേരാത്ത വേഷമാണ് തെലുങ്ക് താരം ചെയ്തിരിക്കുന്നത്. പ്രഭാസിനെ വ്യക്തമായിട്ട് ചിത്രത്തിൽ അവതരിപ്പിച്ചിട്ടില്ല എന്നാണ് യുവാവ് സിനിമ കണ്ടതിന് ശേഷം മാധ്യമങ്ങളോടായി പറഞ്ഞത്.


ഈ പറഞ്ഞതിന് തൊട്ടുപ്പിന്നാലെ പ്രഭാസിന്റെ ആരാധകർ യുവാവിനെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. അതേസമയം ആദിപുരുഷ് സിനിമ കണ്ട് പുറത്ത് ഇറങ്ങുന്നവർ സമ്മിശ്ര അഭിപ്രയാമാണ് പങ്കുവെക്കുന്നത്.


വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്‍റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.


ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ബി​ഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ് ചിലവഴിച്ചത്.  പ്രഭാസിന്റെ മാത്രം പ്രതിഫലം 120 കോടിയാണ്. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.