പ്രഭാസ്, കൃതി സനോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആദിപുരുഷ് ബോക്‌സ് ഓഫീസിൽ തകർപ്പൻ പ്രകടനത്തോടെയാണ് ആരംഭിച്ചത്. റിലീസ് ചെയ്ത ദിവസം മുതൽ കടുത്ത നെ​ഗറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിനെതിരെ വരുന്നതെങ്കിലും ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് ചിത്രം നേടുന്നത്. ജൂൺ 16ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പിന്നിടുമ്പോൾ ആദ്യ വാരാന്ത്യത്തിൽ നേടിയിരിക്കുന്നത് വമ്പൻ കളക്ഷനാണ്. ആ​ഗോളതലത്തിൽ 300 കോടി ഇതിനോടകം ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിലെ കളക്ഷൻ എടുത്താൽ ഓരോ ദിവസം കഴിയുന്തോറും വലിയ വരുമാനം ചിത്രം നേടുന്നുവെന്നാണ് വിവരം.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഓം റൗട്ട് സംവിധാനം ചെയ്ത ഈ ആക്ഷൻ ഡ്രാമ മൂന്നാം ദിവസം നേടിയത് 19 കോടിയാണ്. വാരാന്ത്യമായതിനാൽ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിനായി. ആദിപുരുഷ് തെലുങ്കിൽ മാത്രം 67 കോടി നേടിയതായാണ് റിപ്പോർട്ട്. ഇന്ന്, ജൂൺ 19നും കാര്യമായ കളക്ഷൻ നേടാനാകുമെന്നാണ് പ്രതീക്ഷ. പ്രവർത്തിദിനങ്ങൾ ആയതിനാൽ എത്രത്തോളം കളക്ഷൻ ലഭിക്കുമെന്നത് കണ്ടറിയണം. ഡയലോ​ഗുകൾ, വിഎഫ്എക്സ് തുടങ്ങി ചിത്രത്തിന്റെ വിവിധ മേഖലകളിലെ പാളിച്ചകളാണ് പ്രേക്ഷകർ എടുത്തു പറയുന്നതും ട്രോളുകളാക്കുന്നതും. ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ട്രോളുകൾ ആരംഭിച്ചിരുന്നു. 


ഒരു ഫാൻസി ആക്ഷൻ ഡ്രാമ പോലെ രാമായണം പ്രദർശിപ്പിച്ചതിന് ഓം റൗട്ടിനെതിരെ ശക്തമായ വിമർശനങ്ങളും ട്രോളുകളുമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. അതേസമയം സെയ്ഫ് അലിഖാന് സിനിമയിൽ കൂടുതൽ പ്രാധാന്യം നൽകിയത് തെലുങ്ക് സംസ്ഥാനങ്ങളിലെ പ്രഭാസിന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സീതാദേവിയായി എത്തിയ കൃതി സനോൻ മാത്രമായിരുന്നു ഏക ആശ്വാസം എന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം. അജയ് അതുലിന്റെ സംഗീതവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. വരും ദിവസങ്ങളിൽ ചിത്രം എത്രത്തോളം കളക്ഷൻ നേടും എന്നതാണ് ഏറ്റവും വലിയ ചോദ്യം. പ്രവർത്തി ദിനങ്ങൾ കൂടിയായതിനാൽ എത്രത്തോളം കളക്ഷൻ നേടാനാകുമെന്നത് പ്രവചനാതീതമാണ്.


Also Read: Dhruva Natchathiram Update: കാത്തിരിപ്പുകൾക്കൊടുവിൽ 'ധ്രുവനച്ചത്തിരം' എത്തുന്നു!!! വമ്പൻ അപ്ഡേറ്റുമായി ​ഗൗതം മേനോൻ


 


വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ആദിപുരുഷ് സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്‍റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നൽകുന്ന സൂചന. ‘താനാജി’ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും അഭിനയിക്കുന്നു.


ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ബി​ഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.  പ്രഭാസിന്റെ മാത്രം പ്രതിഫലം 120 കോടിയാണ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ് ചിലവഴിച്ചത്.  ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.


തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുക്കിയത്. തിയേറ്ററിൽ തമിഴ്, കന്നഡ, മലയാളം പതിപ്പുകളും പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിൻറെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് ഭുവൻ ഗൗഡ ആണ്. അതേസമയം സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ആദിപുരുഷിന്റെ പ്രിന്റ് ലീക്കായിരിന്നു. തമിഴ്റോക്കേഴ്സ് ഉൾപ്പെടെയുള്ള സൈറ്റുകളിലാണ് പ്രിന്റ് ലീക്കായത്. Filmyzilla, 123movies, Filmywap, Onlinemoviewatches, 123movierulz, Telegram, Tamilrockers തുടങ്ങിയ വെബ്സൈറ്റുകളിലാണ് സൗജന്യ എച്ച്‌ഡി പ്രിന്റ് ലീക്കായത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.