Adipurush Movie Collection: പ്രഭാസ്-കൃതി സനോൺ ചിത്രം ആദിപുരുഷ് റിലീസിന് മുന്‍പേ നേടിയത് 420 കോടി!!
Adipurush Movie Collection: ആദിപുരുഷ് റിലീസിന് മുന്‍പ് തന്നെ 400 കോടിയ്ക്ക് മുകളില്‍ നേടിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. അതായത്, പ്രഭാസിന്‍റെയും കൃതി സനോണിന്‍റെയും സൂപ്പര്‍ ഹിറ്റ് ചിത്രം ആദിപുരുഷ് തിയേറ്റർ അവകാശവും ഒടിടി അവകാശവും വിറ്റ് ഇതിനോടകം 420 കോടി നേടിയിരിയ്ക്കുകയാണ്...!!
Adipurush Movie Collection: സൂപ്പർസ്റ്റാർ പ്രഭാസിന്‍റെയും കൃതി സനോണിന്‍റെയും ഏറ്റവും പുതിയ ചിത്രമായ ആദിപുരുഷ് ഏറെ നാളുകളായി വാര്‍ത്ത തലക്കെട്ടുകളില്‍ ഇട പിടിച്ചിരിയ്ക്കുകയാണ്. ട്രെയിലറിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ചിത്രത്തിന്‍റെ വരുമാനമാണ് മധ്യ ശ്രദ്ധ നേടിയിരിയ്ക്കുന്നത്.
Also Read: Adipurush New Song: 'റാം സിയാ റാം...' മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡിംഗിലിടം നേടി ആദിപുരുഷിലെ പുതിയ വീഡിയോ ഗാനം
ആദിപുരുഷ് റിലീസിന് മുന്‍പ് തന്നെ 400 കോടിയ്ക്ക് മുകളില്‍ നേടിയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. അതായത്, പ്രഭാസിന്‍റെയും കൃതി സനോണിന്‍റെയും സൂപ്പര്‍ ഹിറ്റ് ചിത്രം ആദിപുരുഷ് തിയേറ്റർ അവകാശവും ഒടിടി അവകാശവും വിറ്റ് ഇതിനോടകം 420 കോടി നേടിയിരിയ്ക്കുകയാണ്...!! ചിത്രം ഇതിനോടകം തന്നെ, അതായത് റിലീസിന് മുന്‍പ് തന്നെ 400 കോടി ക്ലബ്ബിൽ പ്രവേശിച്ചു കഴിഞ്ഞു...!!
റിപ്പോര്‍ട്ട് അനുസരിച്ച് ആദിപുരുഷിന്‍റെ തിയേറ്റർ അവകാശം 2 സംസ്ഥാനങ്ങളിൽ മാത്രമേയുള്ളൂവെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഏകദേശം 170 കോടിയ്ക്കാണ് തിയേറ്റർ അവകാശം വിറ്റത്. കൂടാതെ ചിത്രത്തിന്‍റെ എല്ലാ ഭാഷാ അവകാശങ്ങളും 250 കോടിക്ക് OTT പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി കരാർ ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ചിത്രം റിലീസിന് മമുന്‍പ് തന്നെ 420 കോടി നേടിയത്. റിപ്പോർട്ടുകൾ വൈറലാവുന്ന സാഹചര്യത്തിലും ആദിപുരുഷിന്‍റെ വരുമാനം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
പ്രഭാസ് മൂവീസിന്‍റെയും കൃതി സനോണിന്‍റെയും ചിത്രം ആദിപുരുഷ് 2022 നവംബർ മാസം മുതൽ തലക്കെട്ടുകളിൽ ഇടം നേടിയിരിയ്ക്കുകയാണ്. ചിത്രത്തിന്‍റെ ടീസർ ആദ്യമായി പുറത്തിറങ്ങിയപ്പോൾ, ആദിപുരുഷ് ഗാനങ്ങൾക്ക് മോശം വിഎഫ്എക്‌സ് കാരണം നിരവധി ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. ഏറെ ട്രോളുകൾക്കൊടുവിൽ സിനിമയിൽ മാറ്റങ്ങൾ വരുത്തി ഏപ്രിൽ മാസത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി, ഇത് നെറ്റിസൺമാരുടെ മനസ്സിലും ഇടം നേടി.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റാം സിയാ റാം മണിക്കൂറുകള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയി മാറിയത്. ആദിപുരുഷിന്‍റെ ട്രെയിലർ ഇറങ്ങിയതു മുതൽ സിനിമയ്ക്കായി ആരാധകര്‍ ആകാംഷയോടെ കാത്തിരിയ്ക്കുകയാണ്. ഓം റൗത് സംവിധാനം ചെയ്യുന്ന 'ആദിപുരുഷ്' ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. ഈ ചിത്രത്തില്‍ പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നു. ഈ ചിത്രം ജൂൺ 16ന് തിയേറ്ററുകളിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...