ന്യുഡൽഹി:  സുശാന്ത് സിംഗ് രജ്പുത് (Sushant Singh Rajput) ഇപ്പോൾ നമ്മോടൊപ്പമില്ലെന്ന് വിശ്വസിക്കാൻ നമ്മുടെ മനസ് ഇതുവരെ തയ്യാറായിട്ടില്ല അല്ലെ.  ബോളിവുഡിലെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്ന സുശാന്ത് ജൂൺ 14 നാണ് തന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.  34 കാരനായ താരം ബാന്ദ്രയിലെ അപ്പാർട്ട്മെന്റിലായിരുന്നു ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ ശവസംസ്കാരം ജൂൺ 15 തിങ്കളാഴ്ച നടത്തുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഡൽഹി നിവാസികൾക്ക് ആശ്വാസ വാർത്ത; കോറോണ ടെസ്റ്റിന്റെ റേറ്റ് കുറച്ചു... ! 


സുശാന്ത് മരിച്ച അന്നുമുതൽ നാം കാണുന്നുണ്ട് ആളുകൾ സോഷ്യൽ മീഡിയയിൽ മാനസികാരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത്. ചില അഭിനേതാക്കൾ ചലച്ചിത്രമേഖലയിലെ തങ്ങളുടെ പോരാട്ട അനുഭവംവരെ പങ്കുവെച്ചു. ഇപ്പോഴിതാ ടിവി സീരിയൽ നടിയായ അദിതി ഭാട്ടിയയും തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.  


ടെലിവിഷൻ നടി അദിതി ഭാട്ടിയ ഒരു വീഡിയോ പങ്കിടുകയും അതിൽ സോഷ്യൽ മീഡിയയെ 'വ്യാജം' (Fake) എന്ന് വിളിക്കുന്നതായും നിങ്ങൾക്ക് കാണാൻ സാധിക്കും.   'Ye Hai Mohabbatein' എന്ന സീരിയലിലെ അഭിനേത്രിയായ അദിതി സുശാന്തിന്റെ പഴയ ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്, അതിൽ തനിക്ക് രണ്ട് സുഹൃത്തുക്കൾ മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 


ഞാൻ എല്ലായ്പ്പോഴും എന്റെ ജോലിയെക്കുറിച്ചാണ് സംസാരിക്കുന്നത്, കാരണം അതില്ലെങ്കിൽ ഞാൻ വളരെ വിരസനാണ്. സത്യം പറയുകയാണെങ്കിൽ എനിക്ക് രണ്ടു സുഹൃത്തുക്കൾ മാത്രമേയുള്ളൂവെന്ന് സുശാന്ത് വീഡിയോയിൽ ഇൻറർവ്യു നടത്തുന്നവരോട് പറയുന്നത് വ്യക്തമായി കേൾക്കാൻ സാധിക്കും. മാത്രമല്ല അദ്ദേഹം പറയുന്നുണ്ട് എനിക്ക് ചങ്ങാതിമാരെ ഉണ്ടാക്കാൻ  കഴിയില്ലയെന്നും അതിന്റെയർത്ഥം ആളുകൾ എന്നെ ഇഷ്ടപ്പെടുന്നില്ല എന്നല്ലയെന്നും, പക്ഷേ എന്തെങ്കിലും പറഞ്ഞ് അവർ വേർപിരിയും അവർക്ക് എന്റെ സംഭാഷണം രസകരമായി തോന്നാത്തതിനാലാകാമെന്നും ആദ്യമൊക്കെ അവർ എന്നോട് ഇഷ്ടമാണെന്ന് നടിക്കുമെങ്കിലും പിന്നീട് അവർ എന്റെ കോളുപോലും എടുക്കില്ലയെന്നും അദ്ദേഹം ഇൻറർവ്യുവിൽ പറയുന്നത് വ്യക്തമാണ്. 


 


 

 

 

 



 

 

 

 

 

 

 

 

 

I wish they picked up your calls and spoke to you instead of posting on social media today... 


A post shared by Aditi Bhatia  (@aditi_bhatia4) on


 


സുശാന്തിന് എന്താണ് സംഭവിച്ചതെന്ന് ഓർക്കാതിരിക്കാൻ തനിക്ക് കഴിയുന്നില്ലെന്ന് പറഞ്ഞ അദിതി ലോകത്തെ ഫേയ്ക് എന്നു പറയുകയും ആളുകൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ എന്താണെന്ന്ചിന്തിക്കാനല്ല മറിച്ച്  അവർക്ക്  അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളെക്കുറിച്ചാണ് ശ്രദ്ധയെന്നും പറഞ്ഞു.  മാത്രമല്ല എല്ലാവരും മാനസികാരോഗ്യത്തെക്കുറിച്ചുള്ള പോസ്റ്റുകൾ എങ്ങനെ പങ്കിടുന്നുവെന്നതിനെക്കുറിച്ചും അവർ സംസാരിച്ചു, ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ അവർ അവിടെയെത്തുമെന്നൊക്കെയുള്ള പോസ്റ്റിന് അവർ പറഞ്ഞത് ആദ്യം നിങ്ങൾ സംഭവത്തെ കൃത്യമായി മനസിലാക്കുകയും അത് അനുഭവിക്കുകയും ചെയ്യണം എന്നിട്ടു വേണം ഇത്തരം അടിക്കുറിപ്പുകൾ എഴുതാനെന്നാണ്. മാത്രമല്ല ഈ തലമുറയിൽ ഇത് ഏറ്റവും കൂടുതലാണെന്നും എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് ആരും ചിന്തിക്കില്ല മറിച്ച് ഇത്തരം സംഭവങ്ങൾ നടന്നാൽ എന്തൊക്കെ ക്യാപ്ഷനുകൾ കൊടുക്കാമെന്നാണ് ചിന്തിക്കുന്നതെന്നും അദിതി വിമർശിച്ചു.  വീഡിയോയുടെ അവസാനം താരം ഇതും പറയുന്നുണ്ട് ആദ്യം മനുഷ്യൻ ആകാൻ നോക്കൂ പിന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കളാകാമെന്നും.