അടൂരിന്റെ ദിലീപ്- കാവ്യ ചിത്രം `പിന്നെയും` ഓഗസ്റ്റ് 18ന്
അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്യുന്ന 'പിന്നെയും' എന്ന ചിത്രം ഓഗസ്റ്റ് 18ന് തീയറ്ററുകളിലെത്തും. ദിലീപും കാവ്യയും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ 'പുരുഷോത്തമന്' എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നതെങ്കില്‍ 'പുരുഷോത്തമന്റെ ഭാര്യ 'ദേവി'യുടെ റോളില്‍ കാവ്യ എത്തുന്നു.
നെടുമുടി വേണു, വിജയരാഘവന്, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിണ്ഡ, രവി വള്ളത്തോള്‍, പ്രൊഫ. അലിയാര്, പി.ശ്രീകുമാര്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2008ല്‍ പുറത്തുവന്ന 'ഒരു പെണ്ണും രണ്ടാണും' എന്ന ചിത്രത്തിന് ശേഷം അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പിന്നെയും'.