Adoor Gopalakrishnan: 80ൻറെ നിറവിൽ ഒരു കഥാ പുരുഷൻ, അടൂരിന് ഇന്ന് 80ാം പിറന്നാൾ
. മൗട്ടത്തു ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്നാണ് യഥാർത്ഥ പേര്.അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.
നീട്ടി വളർത്തിയ മുടിയും വലിയ ഫ്രെയിമുള്ള കണ്ണടയും ജുബ്ബയും ധരിച്ച ഒരാൾ സിനിമക്ക് ഒരു പുതിയ യുഗമെഴുതി. സിനിമ വാണിജ്യമല്ലെന്നും അതിനുമപ്പുറം പലതുമാണെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു. സിനിമയുടെ ഇനിയും അടയാത്ത വാതിൽ തുറന്നിട്ടൊരാൾ. അതേ പ്രിയപ്പെട്ട അടൂരിന് ഇന്ന് 80ാം പിറന്നാളാണ്
മാധവൻ ഉണ്ണിത്താൻറെയും ഗൗരിക്കുഞ്ഞമ്മയുടെയും മകനായി പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ 3-നാണ് അടൂരിൻറെ ജനനം. മൗട്ടത്തു ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്നാണ് യഥാർത്ഥ പേര്.അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്.
ALSO READ : വരവായി നീ പാടി സംഗീത ലോകത്തേക്ക് ദിവ്യയുടെ വരവ്: വീനീത് ശ്രീനിവാസനൊപ്പെം ആദ്യ ഗാനം പാടി ഭാര്യ
നാടകത്തിലുള്ള കമ്പം കാരണം അടൂർ 1962 ഇൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാൻ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടകസംവിധായകൻ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂർ കണ്ടെത്തുകയായിരുന്നു.
കേരളത്തിൽ സമാന്തര സിനിമയുടെ പിതൃത്വവും അടൂരിന് അവകാശപ്പെടാവുന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘം ആയ ചിത്രലേഖ അടൂർ മുൻകൈ എടുത്ത് രൂപവത്കരിച്ചതാണ്. അരവിന്ദൻ, പി.എ.ബക്കർ, കെ.ജി. ജോർജ്ജ്, പവിത്രൻ, രവീന്ദ്രൻ തുടങ്ങിയ ഒട്ടനവധി സംവിധായകരെ പ്രചോദിപ്പിക്കുവാൻ ചിത്രലേഖയ്ക്കു കഴിഞ്ഞു.
ALSO READ : Amala Paul : അമല പോളിന്റെ പുതിയ ത്രില്ലർ ചിത്രം എത്തുന്നു; Kudi Yedamaithe
12 സിനിമകളും 20 ഒാളം ഹ്രസ്വ ചിത്രങ്ങൾക്കും ഡോക്യുമെൻററികൾക്കും അദ്ദേഹം രചനയും സംവിധാനവും അടക്കം നിർവ്വഹിച്ചു. പത്മശ്രീ പുരസ്കാരം,ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം - 2004,മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരംജെ.സി ഡാനിയേൽ പുരസ്‌കാരം എന്നിവ അടക്കം നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...