Kochi : ജോസഫ് എന്ന ചിത്രത്തിന് ശേഷം വീണ്ടും ഗായകനായി ജോജു ജോര്‍ജ് (Joju George). മലയാളം തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യം (Adrishyam)  എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് അയ്യപ്പ ഭക്തിഗാനവുമായി ജോജു എത്തിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ലളിതമായ അയ്യപ്പ ഭക്തി ഗാനം മകരവിളക്ക് സമയത്താണ് പുറത്തുവിട്ടിരിക്കുന്നതെന്നും പ്രത്യേകതയാണ്. നേരത്തെ പുറത്തുവിട്ട അദൃശ്യത്തിലെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 


ALSO READ: Adrishyam Teaser | ത്രില്ലടിപ്പിച്ച് അദൃശ്യം ടീസർ, ഞെട്ടിക്കാനൊരുങ്ങി ജോജു-നരേയ്ന്‍-ഷറഫുദ്ധീന്‍ ടീം


ഇരു ഭാഷകളിലും ഒരേസമയം ഒരുങ്ങുന്ന സിനിമയില്‍  ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ മലയാളത്തില്‍ പ്രധാനവേഷത്തില്‍ എത്തുമ്പോള്‍ പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.


നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ALSO READ: Actress Attack Case | നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് റിപ്പോർട്ട്; ആത്മഹത്യാശ്രമമല്ല, ഉറക്കഗുളിക ഓവർ ഡോസായതാണെന്ന് വിശദീകരണം


കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ട് ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ആണ് ഈ ചിത്രം പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ പറഞ്ഞു.


ALSO READ: Malaika Arora - Arjun Kapoor Break Up : വാർത്തകൾ ശരിയാണോ? മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞോ?


ഒരു ദ്വിഭാഷ ചിത്രം ഒരുക്കേണ്ടിയിട്ട് ഒരുക്കിയ ചിത്രമല്ല ഇതെന്നും രണ്ട് ഭാഷയിലും പറയാന്‍ പറ്റിയ കഥയായതുകൊണ്ടാണ് ഒരേസമയം തന്നെ രണ്ട് ഭാഷകളിലും വ്യത്യസ്ത താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ച് ചിത്രം എടുത്തതെന്നും സംവിധായകന്‍ സാക് ഹാരിസ് പറഞ്ഞു.


പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.