നടൻ ധനുഷിനെതിരെയുള്ള നയൻതാരയുടെ തുറന്ന കത്ത് സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ്  ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് പത്ത് കോടി രൂപ നഷ്ചപരിഹാരം ചോദിച്ച് സിനിമയുടെ നിർമാതാവായ ധനുഷ് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെയാണ് നയൻതാര രംഗത്ത് വന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെറും മൂന്ന് സെക്കന്റ് ദൃശ്യത്തിന് പത്ത് കോടി എന്തിനാണെന്ന് നടി ചോദിച്ചു. പണത്തിനപ്പുറം ധനുഷ് വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും നടി തുറന്നടിച്ചു. ഇപ്പോഴിതാ വിഷയത്തിൽ  മൗനം വെടിഞ്ഞിരിക്കുകയാണ് ധനുഷ്. 


Read Also: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യം; എഐഎഡിഎംകെ സഖ്യ വാർത്തകൾ തള്ളി ടിവികെ


ഡോക്യുമെ്ററിയിൽ നിന്ന് നാനും റൗഡി താനിലെ സീനുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്റെ അഭിഭാഷകൻ നയൻതാരയ്ക്ക് ലീ​ഗൽ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ ദൃശ്യങ്ങൾ നീക്കണമെന്നും അല്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. 


ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യക്കുമെതിരെയുള്ള നിയമനടപടി ഇതിൽ മാത്രം ഒതുങ്ങില്ലെന്നും മുന്നറിയിപ്പ് നൽകുന്നു. നയൻതാര ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സിനിമയുടെ ഉടമസ്ഥവകാശം നിർമാതാവായ ധനുഷിനാണെന്നും അത് പകർത്തിയ വ്യക്തിയുടേതല്ലെന്നും പ്രസ്താവനയിൽ പറയുന്നു. 


ധനുഷ് സിനിമയുടെ നിർമാതാവാണ്. അവർ സിനിമയുടെ നിർമാണത്തിനായി ഓരോ തുകയും എവിടെയൊക്കെ ചെലവഴിച്ചുവെന്ന് വ്യക്തമായി അറിയാം. ബിഹൈൻഡ് ദ സീൻ ഷൂട്ട് ചെയ്യാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.


കോപിറൈറ്റ് പ്രശ്നങ്ങളോടൊപ്പം വർഷങ്ങളായി ഇരുവർക്കുമിടയിലെ ഈഗോ പ്രശ്നങ്ങളും ചർച്ചയാവുകയാണ്. അതിനിടെ കാത്തിരിപ്പിന് വിരാമമിട്ട് നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.