മമ്മൂട്ടിയും അഖിൽ അക്കിനേനിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും  പുതിയ ചിത്രം ഏജന്റ് 2023 ജനുവരിയിൽ ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തും. ചിത്രം ജനുവരിയിൽ സംക്രാന്തിക്ക് തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന അഖിൽ അക്കിനേനിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ആകെ 5 ഭാഷകളിലായി പാൻ ഇന്ത്യ റിലീസായി ആണ് ചിത്രം എത്തുന്നത്.  തെലുഗ്, മലയാളം, കന്നഡ, ഹിന്ദി, തമിഴ്  ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത്  സുരേന്ദർ റെഡ്ഢിയാണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം നേരത്തെ 2021 ഡിസംബറിൽ ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നീണ്ട് പോകുകയും റിലീസ് നീട്ടി വെക്കുകയുമായിരുന്നു. തുടർന്നാണ് ചിത്രം 2023 ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥപറഞ്ഞ യാത്ര എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തെലുഗുവിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 


ALSO READ: Agent Movie Teaser : മമ്മൂട്ടിയുടെ തെലുഗു ചിത്രം ഏജന്റിന്റെ ടീസർ പുറത്തുവിട്ടു; ത്രില്ലടിച്ച് പ്രേക്ഷകർ


ചിത്രത്തിൽ മമ്മൂട്ടി നായക തുല്യവേഷത്തിലാണ് എത്തുന്നതെന്നാണ് ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  കൂടാതെ മമ്മൂട്ടി ഏജന്റിൽ വില്ലനാണെന്നുള്ള റിപ്പോർട്ടും നിലനിൽക്കുന്നുണ്ട്. ചിത്രത്തിൻറെ പോസ്റ്ററും മറ്റും സാമൂഹിക  വളരെയധികം ശ്രദ്ധനേടിയിരുന്നു.  സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്പ്ഹോപ്പ് തമിഴായാണ്.  ഹോളിവുഡ് ത്രില്ലർ സീരിസായിരുന്ന ബോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.  എകെ എന്റെർടേയ്ൻമെന്റ്സിന്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് രാമബ്രഹ്മം ശങ്കരയാണ്. പ്രേക്ഷകർ ഏറെ [പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഏജന്റും. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.