തമിഴ് സിനിമയിൽ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച യുവ നായക നടനാണ് ജയം രവി. 'തനി ഒരുവൻ ', 'മൃതൻ', ' 'റോമിയോ ജൂലിയറ്റ് ', 'വനമകൻ ', 'അടങ്കമറു' , 'കോമാളി' തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. മണിരത്നത്തിൻ്റെ ഡ്രീം സിനിമയായ പൊന്നിയിൻ സെൽവനിലെ ടൈറ്റിൽ കഥാപാത്രവും അവതരിപ്പിക്കുന്നത് ജയം രവിയാണ്. ജയം രവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അഖിലൻ'. നീണ്ട കാത്തിരിപ്പിന് ശേഷം ചിത്രത്തിൻ്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. മാർച്ച് 10ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ ട്രെയിലർ അണിയറക്കാർ പുറത്തു വിട്ടു. ആരാധകരിൽ നിന്നും ആവേശപൂർണമായ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങി ഒരു ദിവസം പൂർത്തിയാകും മുമ്പേ തന്നെ അമ്പത് ലക്ഷത്തിൽ പരം വ്യൂസ് നേടി തരംഗമായിരിക്കുകയാണ്.


Also Read: Vaathi OTT: വാത്തി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു


എൻ. കല്യാണ കൃഷ്ണനാണ് അഖിലൻ്റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. 'ഭൂലോക' മാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ. സിനിമയുടെ ടീസറും, മേക്കിംഗ് വീഡിയോയുമൊക്കെ നേരത്തേ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വലിയ ആരാധക ശ്രദ്ധ നേടിയിരുന്നു. 'അഖിലൻ' ജയം രവിയുടെ മറ്റൊരു ജനപ്രിയ സിനിമയായിരിക്കും എന്നാണു അണിയറ പ്രവർത്തകരും ആരാധകരും കരുതുന്നത്.



ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് മേക്കിംഗ് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ആദ്യന്തം കാണികളെ ആകാംഷയുടെ അഗ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്ന ആക്ഷൻ എൻ്റർടെയ്നറായിരിക്കും സിനിമയെന്ന് പ്രതീക്ഷിക്കാം. പ്രിയാഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ആദ്യന്തം കാണികളെ ത്രസിപ്പിക്കുന്ന ആക്ഷൻ എൻ്റർടെയ്നറായിരിക്കും 'അഖിലൻ' എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.