Thiruvanthapuram : Prithviraj ചിത്രം Bramam വുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം Ahaana Krishna യുടെ പേരിൽ കഴിഞ്ഞ ദിവസങ്ങളായ സോഷ്യൽ മീഡിയയിൽ വിവാദം ഉയർന്നിരുന്നു. അഹാനയെ സിനിമയിൽ നിന്നൊഴുവാക്കിയ രാഷ്ട്ര പശ്ചാത്തലമെന്നുള്ള അഹാനയുടെ അച്ഛന്റെ പ്രസ്താവനയും അതെ തുടർന്ന് നിർമാതാക്കളുടെ വിശദീകരണവും ഏറെ ചർച്ചയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതെല്ലാം ഒന്ന് ശമനമായപ്പോൾ ആ നെ​ഗറ്റിവിറ്റിയിൽ നിന്ന് ഒഴുഞ്ഞു മാറുകയാണ് താരം ഇപ്പോൾ. അഹാന ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെയാണ് താരം നെ​ഗറ്റിവിറ്റിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നു എന്ന ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കറുത്ത് ടോപും കറുത്ത പാന്റും ധരിച്ച നടന്ന് നീങ്ങുന്ന ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. 



ALSO READ : നടി അഹാനയ്ക്ക് കോവിഡ്


തന്റെ മകളെ താൻ ബിജെപി രാഷ്ട്രീയം തെരഞ്ഞെടുത്തത് മൂലം ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്ന് നടനും നടി അഹാന കൃഷ്‌ണയുടെ അച്ഛനുമായ കൃഷ്‌ണകുമാർ ആരോപിച്ചിരുന്നത്. ഇത് കൂടാതെ മറ്റൊരു ചിത്രത്തിൽ നിന്ന് കൂടി അഹാനയെ ഒഴിവാക്കിയതായി കൃഷ്ണകുമാർ അറിയിച്ചിരുന്നു. എന്നാൽ ഈ ആരോപണവുമായി കൃഷ്‌ണകുമാർ രംഗത്തെത്തിയതിന് പിന്നാലെ നിർമ്മാതാക്കൾ ഈ വാദം നിഷേധിച്ചു.


സിനിമയിൽ നിന്ന് കഥാപാത്രത്തെ ഒഴിവാക്കിയതിന് പിന്നിൽ യാതൊരു വിധ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും കഥാപാത്രമായി അഹാന തീരെ അനുയോജ്യമല്ലാത്തത് മൂലമാണ് സിനിമയിൽ നിന്ന് പുറത്താക്കിയതെന്ന് നിർമ്മാതാക്കൾ വിശദീകരണം നൽകി. അത് മാത്രമല്ല അഹാന കൃഷ്‌ണയെ മാറ്റിയതിൽ നടൻ  പൃഥ്വിരാജ് സുകുമാരന് യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചു.


ALSO READ : നടൻ കൃഷ്ണകുമാറിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശി പിടിയിൽ


സിനിമയുടെ ആദ്യ ഘട്ടത്തിൽ കഥാപാത്രത്തിനായി അഹാനയെ സംവിധയകനും എഴുത്തുകാരും നിർമ്മാതാക്കളും പരിഗണിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കുമെന്ന് നിർമ്മാതാക്കൾ നടിയെ അറിയിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. അന്തിമ തീരുമാനം ആകുന്നത് വരെ ഈ വിവരം പുറത്ത് അറിയരുതെന്ന് പറഞ്ഞിരുന്നെങ്കിലും  നിർഭാഗ്യവശാൽ മാധ്യമങ്ങളിൽ വരികയായിരുന്നുവെന്ന് നിർമ്മാതാക്കൾ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.