Ahaana Krishna Debut Directorial: പിറന്നാൾ മധുരം: ആദ്യ സംവിധാന സംരംഭത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അഹാന കൃഷ്ണ
അഹാനയുടെ പുതിയ സംരംഭത്തിൽ സംഗീതം ഒരുക്കിയിട്ടുള്ളത് ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുക.
പിറന്നാൾ ദിനത്തിൽ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ (Debut Directorial) ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് നടി അഹാന കൃഷ്ണ (Ahana Krishna). നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന. അഹാന കൃഷ്‍ണ തന്നെയാണ് താനൊരു സംവിധായിക ആകുന്നുവെന്ന കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്. ഇപ്പോഴിതാ അഹാന അതിന്റെ ടൈറ്റില്‍ പോസ്റ്ററും (Title Poster) പുറത്തുവിട്ടിരിക്കുകയാണ്.
അഹാനയുടെ പുതിയ സംരംഭത്തിൽ സംഗീതം ഒരുക്കിയിട്ടുള്ളത് ഗോവിന്ദ് വസന്ദയും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുക. തോന്നല്‍ എന്നാണ് ഈ സംരംഭത്തിന് അഹാന പേരിട്ടിരിക്കുന്നത്. ആറ് മാസത്തോളമായി ഇത് തന്റെ മനസിലുണ്ടെ. ഇപ്പോള്‍ അത് പാകമായി പുറത്തുവരുന്നു.
ഒക്ടോബര്‍ 30ന് ആണ് തന്റെ ആദ്യ സംവിധാന സംരഭം പുറത്ത് എത്തുകയെന്നും അഹാന കൃഷ്‍ണ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് കൊണ്ട് പറഞ്ഞു. ദ ട്രൈബ് കണ്‍സെപ്റ്റ്‍സാണ് തന്റെ ആദ്യ സംരഭം എത്തിക്കുന്നതെന്നും അഹാന കൃഷ്‍ണകുമാര്‍ പറയുന്നു. ഹനിയ നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന.
മകളുടെ പിറന്നാൾ ദിനത്തിൽ അച്ഛൻ കൃഷ്ണകുമാർ വളരെ ഹൃദ്യമായ ഒരു കുറിപ്പുമായി എത്തിയിരുന്നു. ഭർത്താവ് എന്ന പദവി കൂടാതെ തനിക്ക് അച്ഛനെന്ന ടൈറ്റിൽ കൂടി ലഭിച്ച ദിനമാണിത് എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. അഹാനയുടെ കുട്ടിക്കാലത്തെ ചിത്രം പങ്ക് വച്ച് കൊണ്ടാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് അഹാനക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
Also Read: 'തിരമാലകളെ തഴുകുന്ന താൻ ഇക്കുറി ഓടി അകലുകയാണ്', ബീച്ചിൽ ആർത്തുല്ലസിക്കുന്ന ചിത്രങ്ങളുമായി Ahaana
രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന (Ahaana) സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള (Njandukalude Naattil Oridavela), ലൂക്ക (Luca), പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. നാന്‍സി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...