സത്യദേവ് നായകനാകുന്ന തെലുങ്ക് ചിത്രം ​ഗോഡ്സെയുടെ ട്രെയിലർ പുറത്തിറങ്ങി. ​ഗോപി ​ഗണേഷ് പട്ടാഭിയാണ് ചിത്രത്തിന്റെ രചനയും സംവിദാനവും നിർവഹിച്ചിരിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ ചിത്രമാണ് ​ഗോഡ്സെ. മലയാളി നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയാകുന്നത്. തെലുങ്കിലെ ഐശ്വര്യയുടെ അരങ്ങേറ്റ ചിത്രമാണ് ​ഗോഡ്സെ. വൈശാലി എന്നാണ് ഐശ്വര്യയുടെ കഥാപാത്രത്തിന്റെ പേര്.


COMMERCIAL BREAK
SCROLL TO CONTINUE READING

സര്‍ക്കാര്‍ സംവിധാനങ്ങളിലെ അഴിമതിക്കെതിരെ ശക്തമായി പോരാടുന്ന കഥാപാത്രമായിട്ടാണ് സത്യദേവ് എത്തുന്നത്. ജിയ ശര്‍മ്മ, ബ്രഹ്‍മാജി, താണികെല്ല ഭരണി, ഗാനഹാഹു കൊനിഡേല, സിജ്ജു മേനോന്‍, വര്‍ഗീസ്, പൃഥ്വി രാജ്, നോയല്‍ സീന്‍, പ്രിയദര്‍ശിനി, ചൈതന്യ കൃഷ്ണ, പവന്‍ സന്തോഷ്, ഗുരു ചരണ്‍ എന്നിവരാണ് മറ്റ് താരങ്ങൾ.



 


Also Read: Vellaripattanam Teaser: അവൻ കുളത്തിൽ ചാടി, ഇനി ആറ്റിൽ അല്ലെ പൊങ്ങൂ... ആക്ഷേപഹാസ്യവുമായി വെള്ളരി പട്ടണം ടീസർ


ഗോഡ്‌സെ ജൂൺ 17-ന് റിലീസ് ചെയ്യും. പ്രേക്ഷകർക്ക് മുന്നിലേക്ക് ചിത്രം എത്തുമ്പോൾ ഞാൻ വളരെ ആവേശത്തിലാണ്. ഞങ്ങളുടെ ട്രെയിലർ കണ്ട് അഭിപ്രായം പറയുക. വൈശാലിയെ കുറിച്ചും നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങളെ അറിയിക്കുക - ഐശ്യര്യ ലക്ഷ്മി ഇൻസ്റ്രാ​ഗ്രാമിൽ കുറിച്ചു.


സി കെ സ്ക്രീന്‍സിന്‍റെ ബാനറില്‍ സി കല്യാണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സി വി റാവു ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംഗീതം നൽകിയിരിക്കുന്നത് സാന്‍ഡി അഡ്ഡങ്കി. ഛായാഗ്രഹണം സുരേഷ് സാരംഗം, എഡിറ്റിംഗ് സാഗര്‍ ഉണ്ടഗണ്ഡ്ല, കലാസംവിധാനം ബ്രഹ്‍മ കടാലി, സംഘട്ടനം നാഭ, പിആര്‍ഒ വംശി കാക. ചിത്രം ജൂണ്‍ 17ന് തിയറ്ററുകളില്‍ എത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.