Vellaripattanam Teaser: അവൻ കുളത്തിൽ ചാടി, ഇനി ആറ്റിൽ അല്ലെ പൊങ്ങൂ... ആക്ഷേപഹാസ്യവുമായി വെള്ളരി പട്ടണം ടീസർ

മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 09:57 AM IST
  • ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ എന്നീ സിനിമകൾ നിർമിച്ചതും ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ്.
  • സംവിധായകൻ മഹേഷ് വെട്ടിയാർ, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
  • സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അബിനേതാക്കൾ.
Vellaripattanam Teaser: അവൻ കുളത്തിൽ ചാടി, ഇനി ആറ്റിൽ അല്ലെ പൊങ്ങൂ... ആക്ഷേപഹാസ്യവുമായി വെള്ളരി പട്ടണം ടീസർ

മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന വെള്ളരി പട്ടണത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. രണ്ടാമത്തെ ടീസറാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുള്ളത്. ആക്ഷേപഹാസ്യ സ്വഭാവമുള്ള ചിത്രമാണോ വെള്ളരി പട്ടണം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് പുതിയ ടീസർ. ലീഡർ കെപി സുരേഷ് എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൗബിനും മഞ്ജു വാര്യരും, കോട്ടയം രമേശുമാണ് ടീസറിലുള്ളത്. 

മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ എന്നീ സിനിമകൾ നിർമിച്ചതും ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ്. സംവിധായകൻ മഹേഷ് വെട്ടിയാർ, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും ചേര്‍ന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സലിം കുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Also Read: Vellarikka Pattanam : മഞ്ജു വാര്യരുടെ വെള്ളരിക്കാപട്ടണം ഇനി വെള്ളരിപട്ടണം

അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്. മധു വാസുദേവൻ വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം പകരുന്നത്. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. വെള്ളരിക്കാ പട്ടണം എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നൽകിയിരുന്നത്. എന്നാൽ വെള്ളരിക്കപ്പട്ടണം എന്ന പേര് തനിക്ക് അവകാശപ്പെട്ടതാണെന്ന് അറിയിച്ച് സംവിധായകന്‍ മനീഷ് കുറുപ്പ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പേര് മാറ്റിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News