Aishwarya Lekshmi : `ഞാൻ ഒരിക്കലും കല്യാണം കഴിക്കില്ല, പ്രായമാകുമ്പോൾ വൃദ്ധ സദനത്തിൽ പോകാം` ; ഉറപ്പിച്ച് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
Aishwarya Lekshmi Latest Interview : പ്രായം ആയി ഒരു 70 വയസൊക്കെ ആകുമ്പോൾ ആരും ഉണ്ടാകില്ലെന്നും, ഒറ്റക്കാകുമെന്നും അമ്മ പറഞ്ഞപ്പോഴാണ് ആദ്യമായി കല്യാണം കഴിച്ചാലോയെന്ന് തോന്നിയതെന്ന് താരം പറഞ്ഞു.
താൻ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി. ഇന്ത്യഗ്ലിറ്റിസ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആരൊക്കെ എത്രവട്ടം ചോദിച്ചാലും പറ്റില്ലെന്ന് പറയുന്ന ഒരു കാര്യം എന്താണ് എന്ന ചോദ്യത്തിനാണ് താരം കല്യാണമെന്ന് ഉത്തരം നൽകിയത്. അമ്മ ഇക്കാര്യം ഇപ്പോഴും തന്നോട് പറയാറുണ്ടെന്നും താരം പറഞ്ഞു. ഒരിക്കൽ മാത്രമാണ് കല്യാണം കഴിച്ചാലോയെന്ന് വിചാരം മനസ്സിൽ ഉണ്ടായതെന്നും ഐശ്വര്യ പറഞ്ഞു. പ്രായം ആയി ഒരു 70 വയസൊക്കെ ആകുമ്പോൾ ആരും ഉണ്ടാകില്ലെന്നും, ഒറ്റക്കാകുമെന്നും അമ്മ പറഞ്ഞപ്പോഴാണ് ആദ്യമായി കല്യാണം കഴിച്ചാലോയെന്ന് തോന്നിയതെന്ന് താരം പറഞ്ഞു. ഒന്നാലോചിച്ചെങ്കിലും അവസാനം താൻ വൃദ്ധ സദനത്തിൽ പൊക്കോളാമെന്ന് അമ്മയോട് പറഞ്ഞെന്നും താരം പറഞ്ഞു. കല്യാണം കഴിച്ചില്ലേലും എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ലല്ലോയെന്നാണ് ഞാൻ വിചാരിക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.
വിഷ്‍ണു വിശാല്‍ നായകനായി എത്തുന്ന ഗാട്ട ഗുസ്തിയിലാണ് താരത്തിന്റെയായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കിൽ 'മട്ടി കുസ്‍തി' എന്ന പേരിലാണ് ചിത്രമിറങ്ങുന്നത്. ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയാതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിയറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്‍ഫ്ലിക്സിലാകും സ്‍ട്രീം ചെയ്യുക. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ഗാട്ട കുസ്തി. റിച്ചാര്‍ഡ് എം നാഥൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഗാട്ട ഗുസ്തി.
അതേസമയം ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയ മലയാളം ചിത്രം കുമാരിയാണ്. ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് കുമാരി. ഒക്ടോബർ 28 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് കുമാരി. പ്രേക്ഷകരില്‍ ഭയവും ഉദ്വേഗവും ആവോളം നിറയ്ക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിൻറെ ടൈറ്റില്‍ റോളിലാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്.
ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയെ കൂടാതെ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ജിജു ജോൺ, തൻവി രാം, സ്പടികം ജോർജ്ജ്, രാഹുൽ മാധവ്, ശിവജിത്, ശ്രുതി മേനോൻ, ശൈലജ കൊട്ടാരക്കര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് കുമാരി അവതരിപ്പിച്ചിരിക്കുന്നത്. ദ ഫ്രെഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുല പിനപല, ജിൻസ് വർഗീസ് എന്നിവരാണ് സഹനിർമാതാക്കൾ.
പ്രകടനമികവ് കൊണ്ട് ഐശ്വര്യ ലക്ഷ്മിയും ഷൈൻ ടോം ചാക്കോയും സുരഭി ലക്ഷ്മിയും തകർത്തുവാരി എന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം. മലയാള സിനിമയിൽ ഇതുവരെയും പരീക്ഷിക്കാത്ത പുതിയൊരു കോണ്സെപ്റ്റ് പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകനും അണിയറപ്രവർത്തകർക്കും വലിയ കയ്യടി പ്രേക്ഷകർ കൊടുത്തിരുന്നു. പ്രേക്ഷകനെ മറ്റൊരു തലത്തിലേക്ക് സിനിമ അവസാനം വരെ കൊണ്ട് എത്തിക്കുന്നുണ്ട്. പതിയെ പതിയെ ചുരുളഴിഞ്ഞ് കണ്ടുപിടിക്കുന്ന കുമാരിയെ പോലെ സീറ്റിന്റെ അറ്റത്ത് ഇരുന്ന് കണ്ട് തീർക്കാതെ കാണാൻ സാധിക്കില്ല. പണ്ട് കാലത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം സംസാരിക്കുന്ന ഒരു ചിത്രമാണിത്.
അസാമാന്യമായ ഞെട്ടിക്കുന്ന പ്രകടനങ്ങളാണ് സ്ക്രീനിലും ക്യാമറയുടെ പുറകിലും കാഴ്ചവെച്ചിരിക്കുന്നത്. ഓരോ ഷോട്ടും ഓരോ ചിത്രം വരചതുപോലെ അത്രമാത്രം ഗംഭീരമാണ്. നിർമൽ സഹദേവന്റെ സംവിധാനം ഒരു പുതിയ മായകാഴ്ചയാണ് മലയാളികൾക്ക് നൽകുന്നത്. മലയാള സിനിമയിൽ ഇന്ന് വരെ കാണാത്ത മറ്റ് ഭാഷകളിൽ ഇതുപോലുള്ള ചിത്രങ്ങൾ കണ്ട് കൊതിച്ചിരുന്നു മലയാളികൾക്ക് മുന്നിൽ കൊടുത്ത ഗംഭീര ട്രീറ്റ് തന്നെയാണ് കുമാരി ഒരുക്കുന്നത്. ജെക്‌സ് ബിജോയുടെ നെഞ്ചിടിപ്പിക്കുന്ന മ്യൂസിക്കാണ് ചിത്രത്തിന്റെ ആത്മാവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...