Thittam Irandu Movie Review: ഒരു പ്ലാൻ ബി വേണ്ടേ? ത്രില്ലിങ്ങ് തിട്ടം ഇരണ്ട്
സ്ഥിരം ഇൻവെസ്റ്റിഗേറ്റീവ് ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായ പ്രമേയമാണ് ചിത്രത്തിനുളളത്
ധ്രുവങ്ങൾ പതിനാറ്, തെഗിഡി തുടങ്ങി അപ്രതീക്ഷിത ട്വിസ്റ്റുകളുളള തമിഴ് ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുകളുടെ ലിസ്റ്റിലേക്ക് തിട്ടം ഇരണ്ട് ചുമ്മാ അങ്ങ് കേറി പോവും. അതൊരു പ്ലാൻ ബി തന്നെയാണ്. ഏത് കാര്യത്തിലും ഒരു പ്ലാൻ ബി ഉണ്ടാവണം എന്ന് പറയുന്നത് പോലെ ഇതിലും ഒരു പ്ലാൻ ബി ഉണ്ട്. ഒരു പക്ഷേ നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്ലാൻ.
സ്ഥിരം ഇൻവെസ്റ്റിഗേറ്റീവ് ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായ പ്രമേയമാണ് ചിത്രത്തിനുളളത്. വെറുമൊരു ക്രൈം ത്രില്ലറിനു പുറമേ റൊമാൻസും, ഡ്രാമയും ഇഴചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. ആതിര എന്ന പോലീസ് ഓഫീസറുടെ പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും തമ്മിലുളള സമ്മർദ്ദങ്ങളാണ് തിട്ടം ഇരണ്ടിലൂടെ കാണാൻ സാധിക്കുന്നത്.
Also Read: Nayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത
ഒരു കൊലപാതകത്തിന്റെ പ്രതീതി സൃഷ്ടിച്ച് കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സീരിയൽ കില്ലറിലൂടെ തുടങ്ങുന്ന കഥയിൽ പെട്ടെന്നുണ്ടാകുന്ന ട്വിസ്റ്റുകൾ തീർത്തും അപ്രതീക്ഷിതം തന്നെ. സ്ഥിരം കണ്ടുവരുന്ന സീരിയൽ കില്ലിംഗ്, ക്രൈം ഡ്രാമകൾ ഇഷ്ടപ്പെടുന്നവരെ ചിലപ്പോൾ ചിത്രം നിരാശപ്പെടുത്തിയേക്കാം. അതേ സമയം ആദ്യാവസാനം വരെ ചിത്രം നമ്മെ ത്രില്ലടിപ്പിക്കുന്നുണ്ട് എന്നതിൽ സംശയമില്ല.
സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ശക്തമായ പ്രശ്നത്തെ വെളളിവെളിച്ചത്തിൽ കൊണ്ട് വരാൻ സംവിധായകൻ എന്ന നിലയിൽ വിഘ്നേഷ് കാർത്തിക്ക് ശ്രമിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ രാജേഷ് സ്വാഭാവിക പ്രകടനം കാഴ്ചവെച്ചു. വലിയ താരനിരയില്ലെങ്കിലും ഓരോരുത്തരും അവരവരുടെ വേഷം മികച്ചതാക്കി.
പലപ്പോഴും പരിചയമുള്ളവരുടെ പോലും അവരുടെ മറ്റൊരു മുഖം അറിയാതെയാണ് നാം ജീവിക്കുന്നത്. അടുത്ത സുഹൃത്തുക്കളിൽ നിന്നു പോലും അപ്രതീക്ഷിതമായി ഉണ്ടാവുന്ന അനുഭവങ്ങൾ ചിലപ്പോൾ ഉദാഹരണങ്ങളായേക്കാം. തിട്ടം ഇരണ്ട് കണ്ട്കഴിയുമ്പോൾ പലരും ഈ സത്യം തിരിച്ചറിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...