പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു അടികപ്യാരെ കൂട്ടമണി. അതിനു ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി ഉറിയടി എന്ന ചിത്രമൊരുക്കിയ എ.ജെ. വർഗീസ് തൻ്റെ മൂന്നാമതു ചിത്രത്തിന് ആരംഭം കുറിച്ചു. കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനിയറിംഗ് കോളജിലാണ് ചിത്രത്തിന് ആരംഭം കുറിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ.പിയാണ് ചിത്രം നിർമിക്കുന്നത്. ചടങ്ങിൽ പീരുമേട് എം.എൽ.എ ശ്രീ വാഴൂർ സോമൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ച് ചിത്രീകരണത്തിന് തുടക്കമിട്ടു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആയ പി.ജയചന്ദ്രൻ, എസ്.ബി. മധു എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി.


വാഴൂർ സോമൻ എം.എൽ.എ, പി.ജയചന്ദ്രൻ, എസ്.ബി. മധു, എ.ജെ. വർഗീസ്, പ്രേംകുമാർ, സൂരജ് എസ്. ആനന്ദ്, സൂര്യ, മുഹമ്മദ് സനൂപ്, എന്നിവർ ചേർന്നാണ് ഭദ്രദീപം തെളിയിച്ചത്. എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിലൂടെ ഫുൾഫൺ, ത്രില്ലർ മൂവിയൊരുക്കുകയാണ് എ.ജെ.വർഗീസ്. ക്യാമ്പസ് ജീവിതം എങ്ങനെ ആഘോഷകരമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാർത്ഥികൾ. ഇവർക്ക് ക്യാമ്പസിന് പുറത്തുവച്ച് ഒരു പ്രശ്നം നേരിടേണ്ടിവരുന്നു. ഈ പ്രതിസന്ധി ചിത്രത്തിന് പുതിയ വഴിഞ്ഞിരിവ് സമ്മാനിക്കുന്നു.


ALSO READ: ചിരി നിറച്ച് ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്; സമ്മിശ്ര പ്രതികരണങ്ങൾ നേടി ചിത്രം


ഈ സംഭവം കുട്ടികളുടെ ജീവിതത്തിൽ  പിന്നീടുണ്ടാക്കുന്ന പ്രതിസന്ധികൾ കൂടുതൽ സംഘർഷഭരിതമാകുകയാണ്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, പ്രേംകുമാർ, മഞ്ജു പിള്ള, തമിഴ്നടൻ ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.


വിനീത് മോഹൻ, സജിത് അമ്പാട്ട്, സഞ്ജയ്, പ്രിൻസ്, എലിസബത്ത് വിജയകൃഷ്ണൻ എബി എന്നീ പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു. സംവിധായകൻ എ.ജെ. വർഗീസാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരായ സുരേഷ് പീറ്റേഴ്സ് ഒരിടവേളക്കു ശേഷം മലയാളത്തിൽ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.


ടിറ്റോ.പി.തങ്കച്ചൻ്റേതാണ് ഗാനങ്ങൾ. ഛായാഗ്രഹണം- സൂരജ്. എസ്. ആനന്ദ്. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം- ശ്യാം കാർത്തികേയൻ. മേക്കപ്പ്- അമൽ കുമാർ. കെ.സി. കോസ്റ്റ്യൂം ഡിസൈൻ- സൂര്യാ സി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഷഹദ്.സി. പ്രൊഡക്ഷൻ മാനേജേഴ്സ്- എൽദോ ജോൺ, ഫഹദ്.കെ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നെജീർ നസീം. പ്രൊഡക്ഷൻ കൺട്രോളർ- മുഹമ്മദ് സനൂപ്. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ- മുഹമ്മദ് റിഷാജ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.