Malayalam OTT Update : കാത്തിരുപ്പുകൾക്ക് ഒടുവിൽ അജഗജാന്തരം, ജാന്‍.എ,മന്‍, കുഞ്ഞെല്‍ദോ ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു
ആന്റണി വർഗീസ് നായകനാകുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് റിലീസ് ചെയ്യുന്നത്.
മലയാളികൾ കാത്തിരുന്ന മൂന്ന് ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു. തിയറ്ററുകളിൽ വൻ വിജയവും പ്രശംസയും നേടിയ ചിത്രങ്ങളാണ് ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. നാളെ, ഫെബ്രുവരി 25 നാണ് മൂന്ന് ചിത്രങ്ങളും ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ഈ മാസം മാത്രം നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നത്. ഇപ്പോൾ അജഗജാന്തരം, ജാന്‍.എ.മന്‍, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നത്.
അജഗജാന്തരം
ആന്റണി വർഗീസ് നായകനാകുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് റിലീസ് ചെയ്യുന്നത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കോവിഡ് മൂന്നാം തരംഗവും അതിജീവിച്ച് തിയറ്ററുകളിൽ വൻ വിജയം നേടിയതിന് ശേഷമാണ് അജഗജാന്തരം ഒടിടിയിലേക്കെത്തുന്നത്. ആക്ഷൻ സീനുകൾക്ക് വളരെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഈ ചിത്രത്തിൽ അർജുൻ അശോകനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷഭരിതമായ സംഭവങ്ങളാണ് സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഒരു ആനയും പാപ്പാനും ഒരു കൂട്ടം ചെറുപ്പക്കാരും ഉത്സവപ്പറമ്പിലേക്ക് എത്തിയ ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൻറെ പശ്ചാത്തലം.
കുഞ്ഞെൽദോ
ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെൽദോ സീ 5 ലാണ് എത്തുന്നത്. ആർ.ജെ മാത്തുക്കുട്ടി ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കുഞ്ഞെൽദോ. ചിത്രത്തിൽ പുതുമുഖം ഗോപികാ ഉദയനാണ് നായികയായി എത്തിയത്. ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഷാൻ റഹ്മാൻറ സംഗീതത്തിന് അശ്വതി ശ്രീകാന്ത്, സന്തോഷ് വർമ്മ,അനു എലിസബത്ത് ജോസ് എന്നിവരാണ് വരികൾ എഴുതിയത്.
ചിത്രത്തിൻറെ ക്രിയേറ്റീവ് ഡയറക്ടർ വിനീത് ശ്രീനിവാസനാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആസിഫിനെ കൂടാതെ വിനീത് ശ്രീനിവാസൻ, സിദ്ധിഖ്, രേഖ,സുധീഷ്, കൃതിക പ്രദീപ്, അർജുൻ ഗോപാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ജാൻ എ മൻ
തിയറ്ററുകളിൽ ചിരി പടർത്തി വൻ വിജയമായി തീർന്ന ജാൻ.എ.മൻ സൺ നെറ്റ്വർക്കിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സിറ്റിലാണ് എത്തുന്നത്. നവംബർ 19ന് റിലീസ് ചെയ്ത ചിത്രം കോവിഡ് മൂന്നാം തരംഗത്തെ അതിജീവിച്ച് തിയറ്ററുകളിൽ വൻ വിജയമായി മാറിയിരുന്നു. 24-ാം തിയതി ചിത്രം റിലീസായിട്ട് 100 ദിവസം പിന്നിടുന്നതോടെയാണ് ജാൻ.എ.മൻ ഒടിടിയിലേക്കെത്തിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിദംബരം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിദംബരവും സഹോദരനും നടനുമായ ഗണപതിയും ചേർന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണിത്. വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...