Ajagajantharam | കാത്തിരിപ്പുകൾക്ക് ഒടുവിൽ ഉത്സവക്കാഴ്ച്ചകളുമായി അജഗജാന്തരം നാളെ തീയേറ്ററുകളിൽ
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയും (Antony Varghese) ടിനു പാപ്പച്ചനും (Tinu Pappachan) ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം.
Kochi : ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ അജഗജാന്തരം (Ajagajantharam) നാളെ (December 23) തീയേറ്ററുകളിലെത്തും. ക്രിസ്മസ് റിലീസുകളിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അജഗജാന്തരം. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയും (Antony Varghese) ടിനു പാപ്പച്ചനും (Tinu Pappachan) ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം.
ആക്ഷൻ സീനുകൾക്ക് വളരെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ അർജുൻ അശോകനും (Arjun Ashokan) കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷഭരിതമായ സംഭവങ്ങളാണ് Cinema-യിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഒരു ആനയും പാപ്പാനും ഒരു കൂട്ടം ചെറുപ്പക്കാരും ഉത്സവപ്പറമ്പിലേക്ക് എത്തിയ ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൻറെ പശ്ചാത്തലം.
ALSO READ: Ajagajantharam | 'അജഗജാന്തരം' ഒരു തനി നാടൻ തല്ലുപടം; ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ചെമ്പൻ വിനോദ് ജോസ്, രാജേഷ് ശർമ, ലുക്മാന്‍, സാബു മോന്‍, ജാഫർ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ്, ശ്രീരഞ്ജിനി എന്നിവരും താരനിരയിലുണ്ട്. ചിത്രത്തിലെ ഒള്ളുള്ളേരി എന്ന് തുടങ്ങുന്ന ഗാനം നേരത്തേ തന്നെ വൈറലായിരുന്നു. ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണിത്.
കിച്ചു ടെല്ലസും (Kichu Tellas) വിനീത് വിശ്വവും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് (Justin Varghese) സംഗീത സംവിധാനം. ജിന്റോ ജോര്‍ജ് (Jinto George) ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് (Shameer Muhammed) എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
ALSO READ: Salute | ദുൽഖർ സൽമാന്റെ സല്യൂട്ട് തിയറ്ററിൽ തന്നെ; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
സിൽവർ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് അജഗജാന്തരം (Ajagajantharam) നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബർ ആദ്യം ചിത്രം റീലിസ് ചെയ്യാൻ തയ്യാറായ ചിത്രം മരക്കാറിന്റെ റിലീസോടെ മാറ്റിവയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.