Mammotty "അജഗജാന്തരം" First Look Poster പുറത്തിറക്കി; പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ പെപ്പയും കൂട്ടരുമെത്തുന്നു

"സ്വന്തന്ത്ര്യം അർദ്ധരാത്രി"ക്ക് ശേഷം ആന്റണി വർഗീസും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം. ചിത്രത്തിന്റെ First Look Poster നടൻ Mammotty-യാണ് പുറത്തിറക്കിയത്

Written by - Zee Hindustan Malayalam Desk | Last Updated : Jan 24, 2021, 02:19 PM IST
  • സ്വന്തന്ത്ര്യം അർദ്ധരാത്രി"ക്ക് ശേഷം ആന്റണി വർഗീസും ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രമാണ് ആജഗജാന്തരം
  • ചിത്രത്തിന്റെ First Look Poster നടൻ Mammotty-യാണ് പുറത്തിറക്കിയത്
  • ആക്ഷൻ സീനുകൾക്ക് വളരെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
Mammotty "അജഗജാന്തരം" First Look Poster പുറത്തിറക്കി; പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ പെപ്പയും കൂട്ടരുമെത്തുന്നു

Kochi: "സ്വന്തന്ത്ര്യം അർദ്ധരാത്രി"ക്ക് ശേഷം പ്രേക്ഷകരെ കിടിലം കൊള്ളിക്കാൻ Ankamali Diaries-ലെ പെപ്പെയും ടിനു പാപ്പച്ചനും ഒന്നിക്കുന്നു. ഇപ്രാവശ്യം ഇരുവർക്കും പറയാനുള്ളത് ആനക്കാര്യം തന്നെയാണ്. ആനകളുടെ കഥ പറയുന്ന "അജഗജാന്തര" മാണ് ഇവരുടെ പുതിയ ചിത്രം.

ചിത്രത്തിന്റെ First Look Poster നടൻ Mammotty-യാണ് പുറത്തിറക്കിയത്. ഫെബ്രുവരി 26ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആക്ഷൻ സീനുകൾക്ക് വളരെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷഭരിതമായ സംഭവങ്ങളാണ് Cinema-യിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഒരു ആനയും പാപ്പാനും ഒരു കൂട്ടം ചെറുപ്പക്കാരും ഉത്സവപ്പറമ്പിലേക്ക് എത്തിയ ശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൻറെ പശ്ചാത്തലം. 

ALSO READ: Bachchan Pandey റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് Akshay; കൂടെ കിടിലം പോസ്റ്ററും

Lijo Jose Pellishery-യുടെ അങ്കമാലി ഡയറീസിലും ജെല്ലിക്കെട്ടിലും അഭിനയിച്ച് ശ്രദ്ധേയനായ  Antony Varghese ജെല്ലിക്കെട്ടിന് ശേഷം നായകനാകുന്ന ചിത്രമാണ് അജഗജാന്തരം. ആന്റണിയോടൊപ്പം തന്നെ ചെമ്പൻ വിനോദും, കിച്ചു ടെല്ലസും വിനീത് വിശ്വവും , സാബുമോനും ജാഫർ ഇടുക്കിയും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ: Biju Menon വയസ്സൻ കഥാപാത്രത്തിൽ; 'ആർക്കറിയാം' Teaser പുറത്ത്

ചിത്രത്തിന്റെ ഷൂട്ടിങ് pack-up വലിയ വാർത്തയായിരുന്നു. ആന്റണി വര്ഗീസ് തന്റെ facebook-ലൂടെയാണ് 2020 മാർച്ചിൽ ഷൂട്ടിങ് പാക്ക്‌ അപ്പായ വിവരം അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News