Ajith Kumar : `തല` യെന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് അജിത്ത്
അജിത്തെന്നോ, അജിത്ത് കുമാറെന്നോ, എകെയെന്നോ വിളിക്കാമെന്നും പറഞ്ഞു. എആർ മുരുഗദോസ് സംവിധാനം ചെയ്ത ദീന എന്ന ചിത്രത്തിന് ശേഷമാണ് അജിത്ത് തലയെന്ന് അറിയപ്പെടാൻ ആരംഭിച്ചത്.
Chennai : തലയെന്ന് (Thala) അറിയപ്പെടുന്ന തമിഴ് നടൻ അജിത്ത് കുമാർ (Ajith Kumar) ഇപ്പോൾ തലയെന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. സാധാരണയായി അജിത്കുമാർ മാനേജർ സുരേഷ് ചന്ദ്രയുടെ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങളും, മറ്റ് വിവരങ്ങളൂം പങ്ക് വെക്കാറുള്ളത്. ഇപ്പോഴും ഇതേ അക്കൗണ്ട് വഴിയാണ് തന്നെ തലയെന്ന് വിളിക്കരുതെന്ന് അജിത് ആവശ്യപ്പെട്ടിരിക്കുന്നത്.
അജിത്തെന്നോ, അജിത്ത് കുമാറെന്നോ, എകെയെന്നോ വിളിക്കാമെന്നും പറഞ്ഞു. എആർ മുരുഗദോസ് സംവിധാനം ചെയ്ത ദീന എന്ന ചിത്രത്തിന് ശേഷമാണ് അജിത്ത് തലയെന്ന് അറിയപ്പെടാൻ ആരംഭിച്ചത്. ആരാധകർ ഏറെയുള്ള താരമാണ് അജിത്ത്. സിനിമ രംഗത്തും അല്ലാതെയും അജിത്തിന് നിരവധി ആരാധകർ ഉണ്ട്.
ALSO READ: Ajith’s Valimai : അജിത്തിന്റെ വലിമൈ 2022 പൊങ്കലിന് റിലീസിന് എത്തുന്നു
നിലവിൽ വലിമൈ എന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിച്ച് വരുന്നത്. ചിത്രം അടുത്ത വര്ഷം പൊങ്കലിന് റിലീസ് ചെയ്യും. ചിത്രം നിർമ്മിച്ചിരിക്കുന്നത് ബോണി കപൂറാണ്. വിജയിയുടെ ബീസ്റ്റും ഇതേ സമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത്. ഇത് ആദ്യമായി അല്ല വിജയ് ചിത്രവും, അജിത് ചിത്രവും ഒരുമിച്ച് ടീറ്ററുകളിൽ എത്തുന്നത്.
വലിമയിയുടെ ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. വലിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം റഷ്യയിലാണ് പൂർത്തിയാക്കിയത്. ചിത്രം എഴുതിയിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നതും എച്ച് വിനോദാണ്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ മുമ്പ് റിലീസ് ചെയ്തിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളോട് കൂടിയാണ് ചിത്രം എത്തുന്നത്. അജിത്തും, വിനോദും ബോണി കപൂറും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വലിമൈ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...