അജു വർ​ഗീസ് ചിത്രം സ്വർ​ഗത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്ത് വിട്ടു. അജു വർ​ഗീസിന്റെ കഥാപാത്രമായ ജോസൂട്ടിയുടെ പല പ്രവൃത്തികളുമാണ് ട്രെയിലറിൽ കാണിക്കുന്നത്. പള്ളിയിൽ ലേലം വിളിക്കുന്നു, വണ്ടി കഴുകുന്നു, ഒരു പ്രയത്നശാലിയുടെ അദ്ധ്വാനത്തിൻ്റെ പ്രതിഫലനമെല്ലാം ജോസൂട്ടിയിൽ ട്രെയിലറിലൂടെ കാണാം. അതിനൊപ്പം തന്നെ മറ്റൊരു കുടുംബത്തേയും ട്രെയിലറിൽ കാണിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരമ്മയുടെ വേദനയുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു കുടുംബിനിയും ഭർത്താവും. ഇവർക്കൊപ്പം ജീവിതവും സമൂഹവുമായി ബന്ധമുള്ള കഥാപാത്രങ്ങൾ. ഇതിലൂടെയൊക്കെ വ്യക്തമാക്കുന്നത് ഒരു തികഞ്ഞ കുടുംബകഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ്. രണ്ട് കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.


ALSO READ: മോഹൻലാൽ ശോഭന ചിത്രം L360 അവസാന ഘട്ട ചിത്രീകരണം ചെന്നൈയിൽ


ഒരു വശത്ത്, അദ്ധ്വാനിയും സാധാരണക്കാരനുമായ ജോസൂട്ടി - സിസിലി കുടുംബം മറ്റൊന്ന് എൻആർഐ കുടുംബമായ വക്കച്ചനും ഭാര്യ ആനിയമ്മയും. ഇരു കുടുംബങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെ സ്വന്തം കുടുംബങ്ങളിൽത്തന്നെയാണ് സ്വർഗമെന്ന് കാട്ടിത്തരുകയാണ് ഈ ചിത്രം. മധ്യതിരുവതാംകൂറിലെ ക്രൈസ്തവപശ്ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


ജോസൂട്ടി-സിസിലി ദമ്പതിമാരെ അജു വർഗീസും അനന്യയും അവതരിപ്പിക്കുമ്പോൾ, എൻആർഐ കുടുംബത്തെ ജോണി ആന്റണി-മഞ്ജു പിള്ള എന്നിവർ അവതരിപ്പിക്കുന്നു. വിനീത് തട്ടിൽ, സിജോയ് വർഗീസ്, സാജൻ ചെറുകയിൽ, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, ഉണ്ണിരാജാ, കുടശ്ശനാട് കനകം, പുത്തില്ലം ഭാസി, മനോഹരി ജോയ്, തുഷാര പിള്ള, മേരി, മഞ്ചാടി ജോബി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ- ലിസ്റ്റി.കെ.ഫെർണാണ്ടസ്, തിരക്കഥ- റെജീസ് ആന്റണി റോസ് റെജീസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.