അജു വർ​ഗീസ് ചിത്രം സ്വർ​ഗത്തിലെ പുതിയ ​ഗാനം പുറത്തിറക്കി. ബേബി ജോൺ കലയന്താനി രചിച്ച ക്രൈസ്തവ ഭക്തി​ഗാനമാണ് ചിത്രത്തിലേതായി  പുതിയതായി  പുറത്തിറക്കിയിരിക്കുന്ന ​ഗാനം. ക്രൈസ്തവഭക്തിഗാനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇസ്രയേലിൻ നാഥനായ ദൈവം, ദൈവത്തെ മറന്നു കുഞ്ഞേ എന്നീ ഗാനങ്ങൾ രചിച്ച ​ഗാനരചയിതാവാണ് ബേബി ജോൺ കലയന്താനി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇദ്ദേഹം ആദ്യമായി ഒരു സിനിമക്ക് വേണ്ടി രചിച്ച ​ഗാനമാണിത്. റെജീസ് ആൻ്റണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്നേഹ ചൈതന്യമേ ജീവ സംഗീതമേ.. കരുണതൻ മലരിതൾ വിരിയുമീ വേളയിൽ ഉയരുന്നു സങ്കീർത്തനം എന്ന ഈ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ജിൻ്റോ ജോണും ലിസി.കെ. ഫെർണാണ്ടസും ഈണമിട്ടിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും കെഎസ് ചിത്രയുമാണ്.


മുരിങ്ങൂർ ഡിവൈൻ കേന്ദ്രത്തിൽ വച്ച് ഫാദർ ജോർജ് പനക്കലാണ് ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. ക്രൈസ്തവ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'സ്വർഗം'. ചിത്രത്തിൽ അജു വർഗീസും അനന്യയും പാടുന്നതായിട്ടാണ് ഈ ഗാനം ഉൾക്കൊള്ളിച്ചിരിക്കുന്നത്. അജു വർ​ഗീസും അനന്യയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ALSO READ: ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം; 'പണി'യുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു


ജോണി ആൻ്റണി, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനീത് തട്ടിൽ, സിജോയ് വർഗീസ്, സാജൻ ചെറുകയിൽ, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, ഉണ്ണി രാജാ, കുടശ്ശനാട് കനകം, പുത്തില്ലം ഭാസി, മനോഹരി ജോയ്, തുഷാര പിള്ള, മേരി, മഞ്ചാടി ജോബി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


കഥ- ലിസ്റ്റി. കെ. ഫെർണാണ്ടസ്. തിരക്കഥ- റെജീസ് ആൻ്റണി റോസ്റെ ജീസ്. ഹരിനാരായണൻ സന്തോഷ് വർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാലാണ് ചിത്രത്തിലെ മറ്റ് ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം- എസ്. ശരവണൻ. എഡിറ്റിംഗ്-  ഡോൺ മാക്സ്. കലാസംവിധാനം- അപ്പുണ്ണി സാജൻ. മേക്കപ്പ്- പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈൻ- റോസ് റെജീസ്.


നിശ്ചല ഛായാഗ്രഹണം- ജിജേഷ് വാടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- എ.കെ. റെജിലേഷ്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- ആൻ്റോസ് മാണി, രാജേഷ് തോമസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്.


സിഎൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി.കെ.ഫെർണാണ്ടസും ടീമും നിർമിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലാ, ഭരണങ്ങാനം, കൊല്ലപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാർ ഭാഗങ്ങളിലായി പൂർത്തിയായി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബർ അവസാന വാരത്തിൽ പ്രദർശനത്തിനെത്തും. പിആർഒ- വാഴൂർ ജോസ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.