AK 62 : അജിത്തിന്റെ എകെ 62 വിഘ്‌നേഷ് ശിവന്റെ സംവിധാനത്തിൽ എത്തുന്നു; ചിത്രം 2023 ൽ
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.
Chennai : അജിത്തിന്റെ അറുപത്തി രണ്ടാമത് ചിത്രം "എകെ 62" പ്രഖ്യാപിച്ചു. വിഘ്‌നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിൻറെ നിർമ്മാതാവ് സുബാസ്‍കരന്‍ ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നൽകുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ലൈക്ക അറിയിച്ചിരിക്കുന്നത്. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
ചിത്രത്തിൽ നായിക ആരായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. എന്നാൽ ചിത്രത്തിൽ നായികയായി നയൻതാര എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അജിത്തിന്റെ അറുപത്തി രണ്ടാമത് ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ALSO READ: Twenty one grams movie review: ലോകോത്തര ട്വിസ്റ്റ്.. കിളി പറക്കുന്ന ക്ലൈമാക്സ്..21 ഗ്രാംസ് റിവ്യൂ
അതേസമയം അജിത് തന്റെ അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന മൂന്നാമത് അജിത് ചിത്രമാണിത്. ഇതിന് മുമ്പ് അജിത് - എച്ച് വിനോദ് കൂട്ടുക്കെട്ടിലെത്തിയ ചിത്രങ്ങൾ നേർകൊണ്ട പാർവൈ, വലിമൈ എന്നിവയായിരുന്നു. ഇപ്പോൾ പുതിയ ചിത്രത്തിനായി ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരം.
പുതിയ ചിത്രത്തിൽ അജിത്ത് അവതരിപ്പിക്കുന്ന നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രത്തെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ഏപ്രിലിൽ ആരംഭിക്കും. വിവിധ ഭാഷാകളിൽ നിന്നായി നിരവധി താരങ്ങൾ ചിത്രത്തിൻറെ ഭാഗമാകും. ഈ ചിത്രത്തിൻറെ സംഗീത സംവിധാനവും അനിരുദ്ധ് രവിചന്ദർ തന്നെയാണ്. ചിത്രത്തിനും പാൻ ഇന്ത്യ റിലീസ് തന്നെയാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...