റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനായി. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശ് അംബാനിയുടെ വധു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലെക്സിലെ ജിയോ വേള്‍ഡ് സെന്‍ററില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.. 


താര സമ്പന്നമായിരുന്നു വിവാഹം. മുന്‍ ബ്രിട്ടിഷ് പ്രധാന മന്ത്രി ടോണി ബ്ലേയര്‍, ഭാര്യ ഷെറി ബ്ലേയര്‍, മുന്‍ യൂ.എന്‍ സെക്രട്ടറി ബാന്‍ കീ മൂണ്‍, ഭാര്യ യോ സൂണ്‍ ടെയ്ക് എന്നിവര്‍ പങ്കെടുത്തു.  


ഇവരെ കൂടാതെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി തെണ്ടുല്‍ക്കര്‍ എന്നിവരും താരങ്ങളായ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, രജനികാന്ത്, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ് തുടങ്ങിയവരും പങ്കെടുത്തു. 


അഞ്ച് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ചടങ്ങുകളോടെയാകും വിവാഹം പൂര്‍ണമാകുക. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം നടന്നത്.


രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. കമ്പനിയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ശ്ലോക മേത്ത. 


ആകാശും ശ്ലോകയും സഹപാഠികളും ദീര്‍ഘകാലമായി സുഹൃത്തുക്കളുമാണ്. ധീരുഭായി അംബാനി ഇന്‍റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു ഇരുവരുടെയും സ്‌കൂള്‍ വിദ്യാഭ്യാസം.


ലണ്ടനിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്ലോക കുടുംബ ബിസിനസില്‍ ചേര്‍ന്നത്


മാര്‍ച്ച്‌ 25ന് ഗോവയില്‍ വച്ച് ഇരുവരും മോതിരം മാറിയിരുന്നു. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26 കാരനായ ആകാശ്.