അക്ഷയ് കുമാറിന്‍റെ ബ്രഹ്മാണ്ട ചിത്രം വൻ പരാജയം; 300 കോടി ബജറ്റ് ഉള്ള ചിത്രത്തിന് ലഭിച്ചത് 66 കോടി
അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന വേഷത്തിൽ എത്തിയ സാമ്രാട്ട് പൃഥ്വിരാജ് ബോക്സ് ഓഫീസിൽ വൻ പരാജയമായിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങി പതിനാലാം ദിവസമായ വ്യാഴാഴ്ച്ച ചിത്രത്തിന് ലഭിച്ചത് ആകെ 80 ലക്ഷം രൂപ മാത്രമാണ്. ഇത്രയും ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്നും കളക്ട് ചെയ്തത് വെറും 66 കോടി രൂപ മാത്രമാണ്. ജൂൺ മൂന്നിന് പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍റെ ടിക്കറ്റ് വിൽപ്പന ഗണ്യമായി കുറഞ്ഞതോടെ മിക്ക തീയറ്ററുകളിൽ നിന്നും മാറി തുടങ്ങി. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശിന്‍റെ വിലയിരുത്തൽ പ്രകാരം സാമ്രാട്ട് പൃഥ്വിരാജിന്‍റെ കളക്ഷൻ അതിന്‍റെ രണ്ടാമത്തെ ആഴ്ച്ചയിൽ ആദ്യ ആഴ്ച്ചയെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞിട്ടുണ്ട്.

ആദ്യ ആഴ്ച്ച സാമ്രാട്ട് പൃഥ്വിരാജ് 55 കോടി രൂപയാണ് കളക്ഷൻ നേടിയത്. രണ്ടാമത്തെ ആഴ്ച്ച ഇത് 10 കോടിയായി കുറഞ്ഞു. അക്ഷയ് കുമാർ ചിത്രത്തിനൊപ്പം പുറത്തിറങ്ങിയ കനൽഹാസൻ ചിത്രം 'വിക്രം' മൂന്ന് ദിവസം കൊണ്ടാണ് നൂറ് കോടി കളക്ഷൻ സ്വന്തമാക്കിയത്. തീയറ്ററുകളിൽ മികച്ച ജന പിന്തുണയോടെ ഇപ്പോഴും ഓടുന്ന ചിത്രം 300 കോടി കളക്ഷൻ പിന്നിട്ടു. ബോളീവുഡ് ചിത്രങ്ങള്‍ സൗത്ത് ഇന്ത്യൻ ചിത്രങ്ങൾക്ക് മുന്നിൽ നിരന്തരം പരാജയപ്പെടുന്ന പ്രവണത അക്ഷയ് കുമാർ ചിത്രത്തിലും നമുക്ക് കാണാൻ സാധിക്കും.
ഈ വർഷം ബോക്സ് ഓഫീസിൽ പരാജയപ്പെടുന്ന രണ്ടാമത്തെ അക്ഷയ് കുമാർ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. മാർച്ച് 18 ന് പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രം ബച്ചൻ പാണ്ഡെയും ബോക്സ് ഓഫീസ് പരാജയമായി മാറി. ക്രിതി സനോണാണ് ഈ ചിത്രത്തിൽ അക്ഷയ് കുമാറിന്‍റെ നായികയായി എത്തിയത്. 2014 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ജിഗർതാണ്ടെയുടെ റീമേക്ക് ആയിരുന്നു ബച്ചൻ പാണ്ഡെ. ബച്ചൻ പാണ്ഡെയുടെ പരാജയത്തിന് ശേഷം വൻ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സാമ്രാട്ട് പൃഥ്വിരാജ്. സംവിധായകനായ ചന്ദ്രപ്രകാശ് ദ്വിവേദി 18 വർഷം നിണ്ട് നിന്ന പഠനത്തിന് ശേഷം തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
അക്ഷയ് കുമാറിനും മാനുഷി ചില്ലറിനും പുറമേ സോനു സുഡ്, സഞ്ജയ് ദത്ത്, അഷ്തോഷ് റാണ, മാനവ് വിജ് തുടങ്ങി ഒരു വൻ താരനിരയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ റിലീസിനെ തുടർന്ന് ഇതിന്‍റെ ബോക്സ് ഓഫീസ് കളക്ഷനെ കുറിച്ച് അഭിനേതാവായ സോനു സുഡ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. സാമ്രാട്ട് പൃഥ്വിരാജ് നിരവധി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ടെന്നും എന്നാൽ കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ പുതിയ സാഹചര്യത്തിൽ ചിത്രം എത്രമാത്രം കളക്ഷൻ ഉണ്ടാക്കും എന്നതിനെക്കുറിച്ച് പറയാനാകില്ല എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ചിത്രം പരാജയം ഏറ്റ് വാങ്ങിയതോട് കൂടി ബോളീവുഡ് സിനിമകളുടെ മാർക്കറ്റ് ഒരു ചോദ്യ ചിഹ്നം ആയിരിക്കുകയാണ്.