മുംബൈ: നിരവധി ഊഹാപോഹങ്ങൾക്ക് ഒടുവിൽ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിവാഹ തീയതി പുറത്ത് വിട്ടിരിക്കുകയാണ്. ആലിയയുടെ അമ്മാവൻ റോബിൻ ഭട്ട് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരങ്ങളുടെ വിവാഹ തിയതി വെളിപ്പെടുത്തിയത്. ആലിയയും രൺബീറും ഏപ്രിൽ 14ന് വിവാഹിതരാകുമെന്നാണ് ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടിന്റെ അർദ്ധസഹോദരൻ റോബിൻ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആലിയയുടെ മെഹന്തി ചടങ്ങ് ഏപ്രിൽ 13ന് നടക്കും. രൺബീറിന്റെ ബാന്ദ്രയിലെ വസതിയിലാകും വിവാഹ ചടങ്ങുകളെന്നാണ് റിപ്പോർട്ട്. നാല് ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങുകൾ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.


2017ൽ ബ്രഹ്മാസ്ത്രയുടെ സെറ്റിൽ വെച്ചാണ് രൺബീറും ആലിയയും പ്രണയത്തിലായത്. 2018 മെയ് മാസത്തിൽ സോനം കപൂറിന്റെ വിവാഹ സൽക്കാരത്തിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോൾ അവർ തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് ആലിയയും രൺബീറും ആദ്യമായി ഒന്നിക്കുന്നത്. രൺബീർ, ആലിയ, അമിതാഭ് ബച്ചൻ എന്നിവർ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബർ ഒമ്പതിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.