സുഷാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ താരമാണ് കങ്കണ റണാവത് (Kangana Ranaut). സ്വജനപക്ഷപാതത്തി(Nepotism)നെതിരെ പോരാടാന്‍ തനിക്കൊപ്പം നിന്ന ഒരാളായിരുന്നു സുഷാന്തെന്ന് കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു. 


തലമുണ്ഡനം ചെയ്ത് നാടുവിട്ടാലോ എന്ന് പോലും ചിന്തിച്ചിട്ടുണ്ട് - വെളിപ്പെടുത്തലുമായി കങ്കണ


ലണ്ടനി(London)ല്‍ നടന്ന IIFA അവാര്‍ഡ്‌ (IIFA Awards) ദാന ചടങ്ങില്‍ ബോളിവുഡിലെ പ്രമുഖര്‍ ചേര്‍ന്ന് എങ്ങനെയാണ് തന്നെ അപമാനിച്ചതെന്ന് സുഷാന്ത് (Sushant Singh Rajput) കണ്ടതാണെന്നും താരം പറയുന്നു. ഇപ്പോഴിതാ, ബോളിവുഡിലെ അവാര്‍ഡ്‌ ദാന ചടങ്ങുകളുടെ പിന്നിലെ വലിയ അഴിമതിയാണ് കങ്കണ തുറന്നുകാട്ടുന്നത്. 


അടിസ്ഥാനരഹിതമായ നാമനിര്‍ദേശവും യോഗ്യതയില്ലാതെയുള്ള തിരഞ്ഞെടുപ്പുകളുമാണ് അവാര്‍ഡ്‌ ദാന ചടങ്ങുകളില്‍ കാണാന്‍ കഴിയുന്നത്. 'ഹാപ്പി ന്യൂ ഇയർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ലഭിച്ച  അവാർഡ് നിരസിക്കാനുള്ള മനസ് ദീപിക പദുകോണ്‍ (Deepika Padukone) കാണിച്ചെന്നും ക്വീനിലെ പ്രകടനമായിരുന്നു മികച്ചതെന്ന് അവര്‍ അംഗീകരിച്ചുവെന്നും കങ്കണ പറയുന്നു.


മുകേഷ് ഭട്ടിനെ ആലിംഗനം ചെയ്ത് കങ്കണ; വീഡിയോ കള്ളം പറയുമോ? -പൂജ ഭട്ട്


എന്നാല്‍, 'ഗല്ലി ബോയ്‌' എന്ന ചിത്രത്തിലെ പത്ത് മിനിറ്റ് മാത്രമുള്ള കഥാപാത്രത്തിനു ലഭിച്ച അവാര്‍ഡ്‌ ഒരു നാണവുമില്ലാതെ ആലിയ ഭട്ട് (Alia Bhatt) വാങ്ങിയെന്നും കങ്കണ ആരോപിച്ചു. മഹേഷ് ഭട്ട(Mahesh Bhatt)ല്ല തന്നെ സിനിമയിലെത്തിച്ചതെന്നും അനുരാഗ് ബസു(Anurag Basu)വാണ് തന്നെ കണ്ടെത്തിയതെന്നും കങ്കണ പറഞ്ഞു. 


കൂടാതെ തിരക്കഥ നോക്കിയാണ് താന്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും കങ്കണ പറഞ്ഞു. ''പണവും പ്രശസ്തിയുമാണ്‌ ആവശ്യമെങ്കില്‍ സല്‍മാനും ആമിറിനുമൊപ്പം അത്തരം ചിത്രങ്ങള്‍ ചെയ്താല്‍ മതിയായിരുന്നു എന്നും അങ്ങനെയെങ്കില്‍ ശത്രുക്കളെക്കാള്‍ മിത്രങ്ങള്‍ ഇന്ന് ബോളിവുഡില്‍ തനിക്കുണ്ടാകുമായിരുന്നു.''- കങ്കണ പറഞ്ഞു.