Mumbai: കോവിഡ് രോഗബാധയെ (Covid 19) തുടർന്ന് ചിത്രീകരണം നിർത്തിവെച്ച ആലിയ ഭട്ട് (Alia Bhatt) ചിത്രം ഗംഗുഭായി കത്തിയവാഡിയുടെ (Gangubai Kathiawadi) ചിത്രീകരണം ഉടൻ പുനരാരംഭിക്കുന്നു. ജൂൺ 15 ഓടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. കോവിഡ് രോഗബാധയിൽ കൂറവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നിരവധി സിനിമകളുടെ ഷൂട്ടിങ് മുംബൈ ഫിലിം സിറ്റിയിൽ പുനരാരംഭിക്കാൻ ഒരുങ്ങുന്നുണ്ട്. അവയിൽ ആദ്യം ഷൂട്ടിങ് പുനരാരംഭിക്കുന്ന ചിത്രമാണ് ഗംഗുഭായി കത്തിയവാഡി.


COMMERCIAL BREAK
SCROLL TO CONTINUE READING


സഞ്ജയ് ലീല ബൻസാലിയാണ് (Sanjay Leela Bhansali) ചിത്രം സംവിധാനം ചെയ്തിരുന്നത്. ചിത്രം  2021 ജൂലൈ 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രീകരണം നിർത്തിവെയ്‌ക്കേണ്ടി വന്ന സാഹചര്യത്തിൽ റിലീസ് നീട്ടി വെയ്ക്കാനും സാധ്യതയുണ്ട്. ആലിയ ഭട്ടിനൊപ്പം അജയ് ദേവ്ഗണും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.


ALSO READ: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച് Tapsee Pannu ചിത്രം Haseen Dillruba യുടെ ടീസർ


ചുവന്ന തെരുവിന്റെ  ഈ റാണി എന്നറിയപ്പെട്ടിരുന്ന ഗംഗുഭായി കത്തിയവാഡിയുടെ (Gangubai Kathiawadi) കഥയാണ് ചിത്രത്തിന്റെ പ്രമേയം. പതിറ്റാണ്ടുകൾക്ക് മുമ്പ് മുംബൈയിലെ ചുവന്ന തെരുവായ കാമത്തിപുരയിലെ ഒരു പ്രസിദ്ധമായ വേശ്യാലയത്തിൻറെ ഉടമയായിരുന്നു ഗംഗുഭായി കത്തിയവാഡി.  ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച സ്‌ത്രീ കൂടിയായിരുന്നു ഗംഗുഭായി.


ALSO READ: Jagame Thandhiram : Dhanush ചിത്രം ജഗമേ തന്തിരത്തിന്റെ ഓഡിയോ ട്രാക്ക് നാളെയെത്തും


എസ് ഹുസൈൻ സൈദിയും ജെയ്ൻ ബോർജസും മുംബൈയിലെ മാഫിയ ക്വീൻസ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആ പുസ്തകത്തിൽ മാട്രിയാർക്ക് ഓഫ് കാമാത്തിപുര എന്ന അദ്ധ്യായത്തിലാണ് ഗാംഗുബായ് കത്തിയവാടിയുടെ കഥ പറയുന്നത്.


ALSO READ: The family man 2 Review: രാജ്യ സുരക്ഷക്കായി തിവാരി വീണ്ടും, ഉദ്യോഗത്തിൻറെ മുൾമുനയിലാക്കും ഫാമിലി മാൻ-2


ഗാംഗുബായ് കത്തിയവാടിയിലെ പാട്ടുകള്‍ ഒരുക്കുന്നതും സഞ്ജയ് ലീല ബന്‍സാലിതന്നെയാണ്.  ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക