The family man 2 Review: രാജ്യ സുരക്ഷക്കായി തിവാരി വീണ്ടും, ഉദ്യോഗത്തിൻറെ മുൾമുനയിലാക്കും ഫാമിലി മാൻ-2

ആദ്യ സീസണിനെ അപേക്ഷിച്ച് രണ്ടാം സീസണിന് തുടക്കത്തിൽ നല്ല ലാഗ് തോന്നിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 02:33 PM IST
  • കഥയുടെ പശ്ചാത്തലം ഉരുവാക്കാൻ നല്ല രീതിയിൽ സമയമെടുത്തു
  • നാലാമത് എപ്പിസോഡ് മുതൽ ആകാംഷാഭരിതമാക്കി
  • സീസൺ-2 ൽ ഒന്നിലധികം വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
  • ത്തവണ ഹിന്ദിയിൽ മാത്രമാണുളളത്.
The family man 2 Review: രാജ്യ സുരക്ഷക്കായി തിവാരി വീണ്ടും, ഉദ്യോഗത്തിൻറെ മുൾമുനയിലാക്കും  ഫാമിലി മാൻ-2

ദേശിയ സുരക്ഷയും വെല്ലുവിളികളും സിനിമകളിലെ പുതിയ പ്രമേയമല്ല. പല കാലങ്ങളിലായി മികച്ച സ്റ്റോറികൾ ആ വിഭാഗത്തിൽ ഇറങ്ങി കയ്യടി നേടിയിട്ടുണ്ട്. സ്പെഷ്യൽ ഒാപ്സും,26/11 ഉം സീരിസുകൾ ഒക്കെയും പറഞ്ഞ് വെച്ചത് പല കാലങ്ങളിലായി ഇന്ത്യ അഭിമുഖികരിച്ച പ്രശ്നങ്ങളായിരുന്നു.

ഇവയിൽ നിന്നെല്ലാം മാറിയാണ് ഫാമിലിമാൻ വരുന്നത്. രാജ്യസുരക്ഷയും,കുടുംബത്തിൻരെ സംരക്ഷണവും ഒരു പോലെ കൊണ്ട് പോകേണ്ടി വരുന്ന ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ. അത്ഭുതങ്ങളൊന്നുമുണ്ടാക്കിയില്ലെങ്കിലും മനോജ് ബാജ്പേയ് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.

ALSO READ : Saif Ali Khan ചിത്രം ഭൂത് പൊലീസ് OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു

The Family Man season 2: Release date and potential delay explained
ആകാംഷയുടെ മുൾമുനയിൽ നിർത്തി വലിയൊരു ചോദ്യ ചിന്ഹം ബാക്കി വെച്ചാണ് സീസൺ-1 അവസാനിച്ചതെങ്കിൽ നീണ്ട ഒന്നര വർഷത്തിന് ശേഷം അതിനുള്ള ഉത്തരവുമായാണ് ഫാമിലി മാൻ -2 എത്തിയിരിക്കുന്നത്. സീസൺ1 പോലെ രണ്ടാം ഭാഗത്തിലും ഓരോ എപ്പിസോഡും ഏറെ ത്രസിപ്പിക്കുന്നതാണ്. 

രണ്ടാം ഭാഗം തുടങ്ങുന്നത് വെസ്റ്റേൺ ശ്രീലങ്കയിൽ വെച്ചാണ്. അതായത് ഈ സീസൺ എൽ ടി ടി ഇ യിൽ ഉൾപ്പെട്ടിരിക്കുന്ന പോരാളികളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇത്തവണ കഥയുടെ ഭൂരിഭാഗവും ചെന്നൈയിൽ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങൾക്കൊപ്പം പുതിയ ആളുകളും എത്തുന്നുണ്ട്. സീസൺ -2 ന്റെ മറ്റൊരു പ്രത്യേകത സാമന്ത അക്കിനേനിയുടെ രാജി എന്ന കഥാപാത്രമാണ്. സാമന്തയുടെ ആദ്യ വെബ്സീരീസ് കൂടിയാണ് ദി ഫാമിലി മാൻ -2. ശക്തമായ വില്ലൻ കഥാപാത്രത്തെ സാമന്ത നല്ല രീതിയിൽ കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് വിജയിച്ചോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. 

ALSO READ : നിഗൂഢതയുടെ ചുരുളഴിക്കാൻ ചുരുളി എത്തുന്നു: ജൂൺ 17 ന് പ്രൈമിലൂടെ റിലീസ് 

മനോജ് ബാജ്പേയ് അവതരിപ്പിച്ച ശ്രീകാന്ത് തിവാരി ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയും ഫാമിലിക്കൊപ്പം ഒരു പക്കാ ഫാമിലിമാനായി ജീവിക്കുകയും ചെയ്യും. എന്നാൽ ചില പ്രത്യേക കാരണത്താൽ തിവാരി വീണ്ടും T A S C ലേക്ക് തിരിച്ച് കയറുകയും പുതിയ മിഷനുമായി ചെന്നൈയിലേക്കും യാത്രയാവുന്നതുമാണ് രണ്ടാം ഭാഗത്തിൽ. തിവാരിക്കൊപ്പം ജെ കെ (ഷരിബ് ഹാഷ്മി) യും പ്രധാന കഥാപാത്രമായിട്ടുണ്ട്.

ആദ്യ സീസണിനെ അപേക്ഷിച്ച് രണ്ടാം സീസണിന് തുടക്കത്തിൽ നല്ല ലാഗ് തോന്നിച്ചു. കഥയുടെ പശ്ചാത്തലം ഉരുവാക്കാൻ നല്ല രീതിയിൽ സമയമെടുത്തു. എന്നാൽ നാലാമത് എപ്പിസോഡ് മുതൽ ആകാംഷാഭരിതമാക്കി. സീസൺ-2 ൽ ഒന്നിലധികം വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ആദ്യ സീ‌സണിന് മറ്റു ഭാഷകളുടെ ഡബ്ബ്ഡ് വേർഷനും ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ഹിന്ദിയിൽ മാത്രമാണുളളത്.  ഏറ്റവും വലിയ സവിശേഷത മൂന്നാം ഭാഗത്തിന് തുടക്കമിട്ടാണ് രണ്ടാം സീസൺ അവസാനിക്കുന്നത് എന്നതാണ്.

ആദ്യ ഭാഗത്തിന്റെ അമരക്കാരായ രാജ് നിദിമൊരു- കൃഷ്ണ ഡി കെ എന്നിവരാണ് രണ്ടാം സീസണും ഒരുക്കിയിരിക്കുന്നത്. പ്രിയാമണി, ഷഹബ് അലി, സണ്ണി ഹിന്ദുജ, വേദാന്ത് സിന്ഹ, ആശ്ലേഷ താക്കൂർ, ‌‌ ദേവദർശിനി, രവിന്ദ്ര വിജയ്, ശരത് കേൽക്കർ തുടങ്ങി നിരവധി താരങ്ങളാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News