Mumbai : ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി (Sanjaya Leela Bansali) ഒരുക്കുന്ന ചിത്രം ഗംഗുഭായ് കത്തിയവാടി (Gangubai Kathiawadi) സിനിമയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം 2022 ഫെബ്രുവരി18ന് റിലീസാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നേരത്തെ 2022  ജനുവരി 6 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരിന്നു അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാമത്തിപുരയിലെ ലൈംഗിക തൊഴിലാളിയായി തുടങ്ങി അധോലോക നേതാവായി മാറിയ ഗംഗുഭായ് കത്തിയവാടിയുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആലിയ ഭട്ടാണ് ഗംഗുഭായ് കത്തിയവാടിയായി എത്തുന്നത്.


ALSO READ : Gangubai Kathiawadi Release : കാമത്തിപുരയുടെ റാണി ഗംഗുഭായ് കത്തിയവാടി ജനുവരിയിൽ എത്തുന്നു



ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പുതുക്കിയ തിയതിയിൽ സിനിമയുടെ റിലീസ് തിയറ്ററിലാണോ ഒടിടിയിലാണോ എന്ന് വ്യക്തമാക്കിട്ടില്ല.


നേരത്തെ ജൂലൈ 30 ന് റിലീസ് ചെയ്യാൻ ഒരുക്കിയിരുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാടി. എന്നാൽ ചിത്രത്തിൻറെ നിർമ്മാണം പൂർത്തിയാകാത്തതിനെ തുടർന്ന് റിലീസ് മാറ്റി വെക്കുകയായിരുന്നു. ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാടി.  


ALSO READ : Alia Bhatt അവതരിപ്പിക്കുന്ന കാമാത്തിപുരയിലെ Gangubai Kathiawadi യെ കുറിച്ചറിയാം


ചിത്രത്തിൽ അലിയാ ഭട്ടിനെ കൂടാതെ വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ, അജയ് ദേവ്ഗൺ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ അതിഥി താരമായും എത്തും. ശന്തനു മഹേശ്വരി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും  ഗംഗുഭായ് കത്തിയവാടിക്ക് ഉണ്ട്.


പതിറ്റാണ്ടുകൾക്ക് മുമ്പ് മുംബൈയിലെ റെഡ് സ്ട്രീറ്റായ കാമത്തിപുരയിലെ ഒരു പ്രസിദ്ധമായ വേശ്യാലയത്തിൻറെ ഉടമയായിരുന്നു ഗംഗുഭായി കത്തിയവാഡി.  എന്നാൽ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച സ്‌ത്രീ കൂടിയായിരുന്നു ചുവന്ന തെരുവിന്റെ  ഈ റാണി.


ALSO READ : ചുവന്ന തെരുവിന്റെ റാണി; Gangubai Kathiawadi ടീസർ കണ്ട ഷാറൂഖാന്റെ കുറിപ്പ് വൈറലാകുന്നു


ഗുജറാത്തിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ ഗംഗുബായ് കത്തിയവാഡിയെ കാമുകൻ ഒരു വേശ്യാലയത്തിന് വിറ്റുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. തുടർന്ന് കാമതിപുരയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലൈംഗിക തൊഴിലാളികളിൽ ഒരാളായി ഗാംഗുബായ് കത്തിയവാഡി മാറുകയായിരുന്നു.


എസ് ഹുസൈൻ സൈദിയും ജെയ്ൻ ബോർജസും രചിച്ച മുംബൈയിലെ മാഫിയ ക്വീൻസ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആ പുസ്തകത്തിൽ മാട്രിയാർക്ക് ഓഫ് കാമാത്തിപുര എന്ന അദ്ധ്യായത്തിലാണ് ഗാംഗുബായ് കത്തിയവാടിയുടെ കഥ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.