Mumbai : സഞ്ജയ് ലീല ബൻസാലി (Sanjaya Leela Bansali) ഒരുക്കുന്ന ചിത്രം ഗംഗുഭായ് കത്തിയവാടി (Gangubai Kathiawadi) ജനുവരി 6 ന് പ്രേക്ഷകരിലേക്ക് എത്തുന്നു. കാമത്തിപുരയിലെ ലൈംഗിക തൊഴിലാളിയായി തുടങ്ങി അധോലോക നേതാവായി മാറിയ ഗംഗുഭായ് കത്തിയവാടിയുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Bringing to you a part of my heart & soul, #GangubaiKathiawadi releasing in cinemas near you on 6th January, 2022 #SanjayLeelaBhansali @ajaydevgn @prerna982 @jayantilalgada @PenMovies @bhansali_produc pic.twitter.com/1ICNnR0WE8
— Alia Bhatt (@aliaa08) September 30, 2021
ചിത്രത്തിൽ ആലിയ ഭട്ടാണ് (Alia Bhatt) ഗംഗുഭായ് കത്തിയവാടിയായി എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രം തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് അടച്ച തീയേറ്ററുകൾ വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്.
ജൂലൈ 30 ന് റിലീസ് ചെയ്യാൻ ഒരുക്കിയിരുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാടി. എന്നാൽ ചിത്രത്തിൻറെ നിർമ്മാണം പൂർത്തിയാകാത്തതിനെ തുടർന്ന് റിലീസ് മാറ്റി വെക്കുകയായിരുന്നു. ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാടി.
ചിത്രത്തിൽ അലിയാ ഭട്ടിനെ കൂടാതെ വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്‌വ, അജയ് ദേവ്ഗൺ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ അതിഥി താരമായും എത്തും. ശന്തനു മഹേശ്വരി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഗംഗുഭായ് കത്തിയവാടിക്ക് ഉണ്ട്.
ALSO READ: Ajay Devgn’s Maidaan : അജയ് ദേവ്ഗണിന്റെ മൈദാൻ അടുത്ത ജൂൺ 3 ന് തീയേറ്ററുകളിൽ എത്തുന്നു
പതിറ്റാണ്ടുകൾക്ക് മുമ്പ് മുംബൈയിലെ ചുവന്ന തെരുവായ കാമത്തിപുരയിലെ ഒരു പ്രസിദ്ധമായ വേശ്യാലയത്തിൻറെ ഉടമയായിരുന്നു ഗംഗുഭായി കത്തിയവാഡി. എന്നാൽ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ച സ്‌ത്രീ കൂടിയായിരുന്നു ചുവന്ന തെരുവിന്റെ ഈ റാണി.
എസ് ഹുസൈൻ സൈദിയും ജെയ്ൻ ബോർജസും രചിച്ച മുംബൈയിലെ മാഫിയ ക്വീൻസ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആ പുസ്തകത്തിൽ മാട്രിയാർക്ക് ഓഫ് കാമാത്തിപുര എന്ന അദ്ധ്യായത്തിലാണ് ഗാംഗുബായ് കത്തിയവാടിയുടെ കഥ പറയുന്നത്.
ഗുജറാത്തിൽ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ ഗംഗുബായ് കത്തിയവാഡിയെ കാമുകൻ ഒരു വേശ്യാലയത്തിന് വിറ്റുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. തുടർന്ന് കാമതിപുരയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലൈംഗിക തൊഴിലാളികളിൽ ഒരാളായി ഗാംഗുബായ് കത്തിയവാഡി മാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...