കാൻ ചലച്ചിത്രമേളയിൽ മലയാള സിനിമയ്ക്ക് അഭിമാനമായി മാറുകയാണ് കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദ്ധു ഹാറൂണും  പായൽ കപാടിയ സംവിധാനം ചെയ്ത ''ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'' എന്ന ചിത്രവും. ഇപ്പോഴിതാ ഇവരെ പ്രശംസിച്ചുകൊണ്ട് പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ശാരദക്കുട്ടി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ''ആൺസിനിമകൾ ഇവിടെ കിടന്നർമാദിക്കട്ടെ. പണം മുടക്കുകയോ വെട്ടിപ്പിടിക്കുകയോ ചെയ്യട്ടെ. നമ്മുടെ പെൺകുട്ടികൾ, മികച്ച അഭിനേത്രികൾ കാൻഫെസ്റ്റ് റെഡ് കാർപറ്റിൽ തിളങ്ങാൻ പ്രൗഢിയോടെ അഭിമാനത്തോടെ രാഷ്ട്രീയ ബോധ്യങ്ങളോടെ.. കനികുസൃതിയും ദിവൃപ്രഭയും'' എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോസ്റ്റ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി മലയാള സിനിമയിലെ ആൺ മേധാവിത്തത്തെ കുറിച്ച് ചർച്ച നടക്കുന്നുണ്ടായിരുന്നു. വനിതാ സംവിധായകയായ അഞ്ജലി മേനോനും ഇക്കാര്യത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. ആവേശം, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകളുടെ പശ്ചാത്തലത്തിൽ ആയിരുന്നു അഞ്ജലി മേനോന്റെ പ്രതികരണം. അതിനിടയിലാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റും എത്തിയിരിക്കുന്നത്.


ALSO READ:  ടർബോ ജോസ് ബോക്‌സ് ഓഫീസ് ഇടിച്ചുതകർക്കുന്നു! കേരളത്തിൽ ആദ്യ ദിനം നേടിയത് എത്ര കോടി? അറിയാം...


അതേസമയം 30 വർഷങ്ങൾക്ക് ശേഷം കാൻ സിനിമ മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയാണ്  ''ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'' . 1994 ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വ'' മാണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാൻ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം. റെഡ് കാർപറ്റിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാവുകയാണ്. പലസ്തീന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടുള്ള കനികുസൃതിയുടെ ഔട്ട്ഫിറ്റും ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.