ഹൈദരാബാദ്: തെലുങ്ക് താരം അല്ലു അർജുൻ ജയിൽ മോചിതനായി. പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യാ കേസിൽ റിമാന്‍ഡിലായ തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്‍ജുൻ ഇന്ന് രാവിലെ ജയിൽ മോചിതനായി. ഇതോടെ ഇന്നലെ ഉച്ച മുതൽ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇടക്കാല ജാമ്യം കിട്ടിയിട്ടും അല്ലു അർജുൻ ജയിലിൽ; ഇന്ന് പുറത്തിറങ്ങും


ഒരു രാത്രി ജയിൽ വാസത്തിന് ശേഷമാണ് അല്ലു അര്‍ജുൻ പുറത്തിറങ്ങിത്.  ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതി ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലു അർജുൻ ജയിൽ മോചിതനായത്. പുലര്‍ച്ചെ അല്ലു അര്‍ജുനെ ജയിലിൽ നിന്ന് പുറത്തിറക്കുന്നതിലും ട്വിസ്റ്റുണ്ടായിരുന്നു. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ളവർ തടിച്ചു കൂടിയതിനെ തടുർന്ന് താരത്തെ  പിന്‍ഗേറ്റ് വഴിയാണ് പുറത്തിറക്കിയത്. തെലങ്കാന ചഞ്ചൽഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അര്‍ജുൻ ഇന്നലെ കഴിഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ച് മുൻഗേറ്റ് വഴി അല്ലു അര്‍ജുനെ പുറത്തേക്ക്  കൊണ്ടുവരണ്ട എന്ന് ജയിൽ അധികൃതർ തീരുമാനിക്കുകയായിരുന്നു.


Also Read: കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക്; സുനഭായോഗം നൽകും അത്യപൂർവ്വ നേട്ടങ്ങൾ!


പുഷ്പ 2: ദ റൂൾ എന്ന അല്ലുവിന്റെ സിനിമയുടെ പ്രീമിയർ ഷോയിക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതിനെ തുടർന്നാണ് താരത്തെ ഇന്നലെ അറസ്റ്റു ചെയ്തത്. അല്ലു അർജുൻ റിമാൻഡിൽ തുടരുമ്പോൾ, നൂറുകണക്കിന് അനുയായികൾ ഹൈദരാബാദിലെ ജയിലിന് പുറത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്നു.


അല്ലു അർജുനൊപ്പം തീയറ്റർ ഉടമകളും ജയിൽ മോചിതരായിട്ടുണ്ട്. സന്ധ്യ തീയറ്റർ മാനേജ്‌മെന്‍റ് ഉടമകളായ രണ്ട് പേരെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവർക്കും ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെയും ഇന്ന് അല്ലു അർജുനൊപ്പം റിലീസ് ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ജയിൽ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. 


Also Read: ഇടവം വൃശ്ചികം രാശിക്കാർ വരുമാനത്തിൽ ശ്രദ്ധിക്കുക; കർക്കടകം ചിങ്ങം രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!


ഇന്നലെ രാത്രി ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്തിയിരുന്നു. എന്നിട്ടും ജയിൽ മോചനം വൈകി എന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കി. ജയിൽ മോചനത്തിന് മുമ്പായി അല്ലു അർജുന്‍റെ അച്ഛൻ അല്ലു അരവിന്ദ് ചഞ്ചൽഗുഡ സ്റ്റേഷനിൽ എത്തി ഒപ്പം ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഢിയും എത്തിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.