ഹൈദരാബാദ്: പുഷ്പ 2 വിന് ശേഷം അഭിനയിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പമാണ് അല്ലു എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷണ്‍ കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍സിന്റേയും ഭദ്രകാളി പിക്ചേഴ്സിന്റേയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൃഷന്‍ കുമാര്‍, പ്രണയ് റെഡ്ഡി വംഗ എന്നിവരും ചിത്രത്തിന്റെ നിര്‍മാതാക്കളാണ്. ശിവ് ചന്നയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന സന്ദീപ് വംഗയുടെ സ്പിരിറ്റ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും  അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രം ആരംഭിക്കുക. പ്രഭാസാണ് സ്പിരിറ്റ് എന്ന ചിത്രത്തില്‍ നായകനാവുന്നത്. ഒരു പോലീസുകാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്.


Read Also: ജവാനിൽ അല്ലു അർജുനും? കാമിയോ റോളിൽ താരമെത്തുമെന്ന് റിപ്പോർട്ട്


രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അനിമല്‍' എന്ന ചിത്രമാണ് വംഗ പൂര്‍ത്തിയാക്കിയത്. 'അര്‍ജുന്‍ റെഡ്ഡി', തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ഹിന്ദിയിലെ 'കബീര്‍ സിംഗ്' എന്നിവയുടെ വിജയത്തിന് ശേഷമാണ് രണ്‍ബീറിനൊപ്പം ചിത്രം ഒരുക്കിയിരിക്കുന്നത്. 


അതേസമയം അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.


Read Also: അല്ലു അർജുന്‍റെ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിയ്ക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത, ചിത്രം എപ്പോള്‍ റിലീസ് ചെയ്യും? അറിയാം


ബോക്സ് ഓഫീസിൽ 373 കോടി രൂപ നേടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പുഷ്പ ദി റൈസ്. അല്ലു അർജുന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പ് തന്നെ ആയിരുന്നു സിനിമയുടെ ഹൈലൈറ്റ്. ഫഹദ് ഫാസിലിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തിൽ സംവിധായകൻ എന്തായിരിക്കും ഒളിപ്പിച്ചുവച്ചിരിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. പുഷ്പ2- ദി റൂൾ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.