Hyderabad : തെന്നിന്ത്യയുടെ സൂപ്പർ താരം അല്ലു അർജുന്റെ (Allu Arjun) ഭാര്യ സ്നേഹ റെഡ്ഢിയുടെ  (Sneha Reddy) ജന്മദിനമാണ് ഇന്ന്. ഇന്നലെ രാത്രി 12 മണിക്ക് തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകള്‍ നേർന്ന് അല്ലു അർജുനെത്തി. ഇൻസ്റ്റഗ്രാമിലാണ് താരം ജന്മദിനാശംസകൾ പങ്ക് വെച്ചത്. അതിനോടൊപ്പം തന്നെ ചിത്രങ്ങളും പങ്ക് വെച്ചിരുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

അല്ലു അർജുനും (Allu Arjun) ഭാര്യയും 2011 ലാണ് വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. അല്ലു അയാൻ, അല്ലു അർഹ എന്നിവരാണ് മക്കൾ. അല്ലു അർജുൻ ഇപ്പോൾ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം പുഷ്പയുടെ ചിത്രീകരണ തിരക്കുകളിലാണ്.  സുകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


ALSO READ: Rashmika Mandanna in Allu Arjun's Pushpa : അല്ലു അർജുന്റെ പുഷ്പയിൽ ശ്രീവല്ലിയായി രശ്‌മിക; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി


അമേരിക്കയിൽ വെച്ചാണ് അല്ലു അർജുനും സ്നേഹ റെഡ്ഢിയും ആദ്യമായി കണ്ട് മുട്ടിയത്. അമേരിക്കയിൽ സുഹൃത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അല്ലു അർജുൻ. സ്നേഹയും അതെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുകയും ഇരുവരും കണ്ട് മുട്ടുകയും ആയിരുന്നു.


ALSO READ: Fahadh Faasil Pushpa First Look : അതിശക്തനായ വില്ലനായി ഭൻവർ സിംഗ് ഷിഖാവത്ത്; പുഷ്പയിൽ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി


ആദ്യം തന്നെ സ്നേഹയോട് പ്രണയം തോന്നിയ അല്ലു അർജുൻ പിന്നീട് മെസ്സേജ് ചെയ്യുകയായിരുന്നു. ഇവർ കുറച്ച് കാലം പ്രണയിക്കുകയും 2011 ൽ വിവാഹിതരാക്കുകയും ചെയ്തു. ഹൈദരബാദിൽ മാർച്ച് 6 നാണ് ഇരുവരും വിവാഹിതരായത്. 2014 ലാണ് സ്നേഹ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് 2016 ൽ അല്ലു അർഹയും ജനിച്ചു. 


അല്ലു അർജുന്റെ പുതിയ ചിത്രം പുഷ്പയുടെ റിലീസിനായി ആരാധനാകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിൽ രശ്‌മിക മന്ദനയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്ത് വിട്ടിരുന്നു. പുഷ്പായിൽ (Pushpa) ശ്രീവല്ലിയെന്ന കഥാപത്രമായി ആണ് രശ്‌മിക (Rashmika Mandanna) എത്തുന്നത്.


ALSO READ: Pushpa യിലെ Allu Arjun നെ കണ്ട് ഞെട്ടി ആരാധകർ, പുഷ്പയിലെ പുഷ്പരാജിനെ അവതരിപ്പിച്ചു, ഇനി മലയാളികൾ കാത്തിരിക്കുന്നത് Fahadh Fassil ന്റെ കഥാപാത്രത്തിനായി


ചിത്രത്തിൽ വില്ലൻ കഥാപാത്രമായി എത്തുന്നത് ഫഹദ് ഫാസിലാണ്. ഫഹദിന്റെ ഭൻവർ സിംഗ് ഷിഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്റർ മുമ്പ് പുറത്തിറക്കിയിരുന്നു. ചിത്രത്തിൽ ഐപിഎസ് ഓഫീസറായി ആണ് ഫഹദ് എത്തുന്നത്. ചിത്രം ഈ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.