Fahadh Faasil Pushpa First Look : അതിശക്തനായ വില്ലനായി ഭൻവർ സിംഗ് ഷിഖാവത്ത്; പുഷ്പയിൽ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

 ചിത്രം ഈ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും. കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചിരുന്നില്ല എങ്കിൽ ഇന്ന് ഓഗസ്റ്റ് 13ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യാൻ തയ്യാറെടുത്തിരുന്ന ചിത്രമാണ് പുഷ്പ. 

Written by - Zee Malayalam News Desk | Last Updated : Aug 28, 2021, 11:35 AM IST
  • ഭൻവർ സിംഗ് ഷിഖാവത്ത് എന്ന കഥാപാത്രയായി ആണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്.
  • താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് തന്നെ ആരാധകരെ പിടിച്ച് കുലുക്കാൻ കഴിഞ്ഞിട്ടുണ്ട്.
  • ചിത്രത്തിൽ ഐപിഎസ് ഓഫീസറായി ആണ് ഫഹദ് എത്തുന്നത്.
  • ചിത്രം ഈ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും. കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചിരുന്നില്ല എങ്കിൽ ഇന്ന് ഓഗസ്റ്റ് 13ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യാൻ തയ്യാറെടുത്തിരുന്ന ചിത്രമാണ് പുഷ്പ.
Fahadh Faasil Pushpa First Look : അതിശക്തനായ വില്ലനായി ഭൻവർ സിംഗ് ഷിഖാവത്ത്; പുഷ്പയിൽ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

Hyderabad : അതിശക്തനായി വില്ലനായി അല്ലുഅർജുൻ (Allu Arjun) ചിത്രം പുഷ്പയിൽ (Pushpa) ഫഹദ് ഫാസിൽ (Fahadh Faasil), താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌വിട്ടു. ഭൻവർ സിംഗ് ഷിഖാവത്ത് എന്ന കഥാപാത്രയായി ആണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് തന്നെ ആരാധകരെ പിടിച്ച് കുലുക്കാൻ കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിൽ ഐപിഎസ് ഓഫീസറായി ആണ് ഫഹദ് എത്തുന്നത്. ചിത്രം ഈ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും. കോവിഡ് രണ്ടാം തരംഗം ഇന്ത്യയിൽ ആഞ്ഞടിച്ചിരുന്നില്ല എങ്കിൽ ഇന്ന് ഓഗസ്റ്റ് 13ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യാൻ തയ്യാറെടുത്തിരുന്ന ചിത്രമാണ് പുഷ്പ. ഒന്നാം ഭാഗമായ പുഷ്പ ദി റൈസിലെ (Pushpa The Rise) ആദ്യ ഗാനം ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു. 

ALSO READ: Pushpa യിലെ Allu Arjun നെ കണ്ട് ഞെട്ടി ആരാധകർ, പുഷ്പയിലെ പുഷ്പരാജിനെ അവതരിപ്പിച്ചു, ഇനി മലയാളികൾ കാത്തിരിക്കുന്നത് Fahadh Fassil ന്റെ കഥാപാത്രത്തിനായി

രശ്‌മിക  മന്ദനായാണ് (Rashmika Mandhana) നായികാ വേഷത്തിലെത്തുന്നത്. വിവിധ ഭാഷകളിലായി ചിത്രം തീയറ്ററുകളിലെത്തുന്നത്.  തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നടാ, ഹിന്ദി ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. വിവിധ ഭാഷകളിലായി പ്രേക്ഷകർ ഏറെ പ്രതീക്ഷയയുടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്‌പ.

ALSO READ:  Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil

ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് നടത്തിയിരുന്നു . അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ​ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം നടത്തുമെന്ന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ പ്രവർത്തനങ്ങൾ തുടർന്ന് വരികെയാണ്.

ALSO READ: Pushpa The Rise : Allu Arjun ചിത്രം പുഷ്പയുടെ ആദ്യ ഭാഗം 'Pushpa The Rise' ക്രിസ്മസിന് റിലീസ് ചെയ്യും. ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ

രാം ചരൺ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം രംഗസ്ഥലത്തിന്റെ  സംവിധായകൻ സുകുമാറാണ് സിനിമയുടെ സംവിധായകൻ. സുകുമാറിന്റെ എല്ലാ സിനിമയിലും സം​ഗീതം കൈകാര്യം ചെയ്തിട്ടുള്ള DSP തന്നെയാണ് പുഷ്പയിലെയും സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News