Hyderabad : Allu Arjun  നും Fahadh Fassil ലും ഒന്നിക്കുന്ന ബി​ഗ് ബജറ്റ് ചിത്രം Pushpa യിലെ ആദ്യ കഥപാത്രത്തെ അവതരിപ്പിച്ചു. നായകനായ അല്ലു അർജുനൻ വേഷമിടുന്ന പുഷ്പരാജ് എന്ന കഥപാത്രത്തെയാണ് അണിയർപ്രവർത്തകർ ആരാധകർക്കായി അവതരിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരാധകരെ ആവേശം കൊള്ളുക്കുന്ന ദൃഷാവഷിക്കാരത്തോടു കൂടിയ സീനുകൾ ചേർത്തുള്ള പ്രൊമോഷണൽ വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഫൈറ്റ് സീനുകളും സാഹസിക പ്രകടനങ്ങളും നിറഞ്ഞ ഉത്തേജക ജനകമായ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് വീഡിയോ. 


ALSO READ : Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil



ഫഹദ് ഫാസിലാണ് പുഷ്പയിൽ വില്ലനായി വേഷമിടുന്നത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ഫഹദാണ് പുഷ്പയിലെ വില്ലൻ കഥപാത്രത്തെ അവതിരിപ്പിക്കുന്നത് എന്ന് അറിയിച്ചത്.  തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നടാ, ഹിന്ദി ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. Rashmika Mandanna യാണ് ചിത്രത്തിലെ നായിക. 


ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. നിലവിൽ കേരളത്തിൽ ഷൂട്ടിങ് തുടർന്ന് വരുകെയാണ്. അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ​ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം തുടരുമെന്ന് അണിറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.


ALSO READ : കമൽഹാസൻ ചിത്രം വിക്രമിൽ ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു


നേരത്ത് കോവിഡിനെ തുടർന്ന് കഴിഞ്ഞ് വർഷം നവംബർ വരെ ഷൂട്ടിങ് നിർത്തിവെച്ചിരുന്നു. നവംബറിൽ ചിത്രീകരണം പുനഃരാരംഭിച്ചെങ്കിലും അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് ബാധിച്ചതനെ തുടർന്ന് വീണ്ടും ഷൂട്ടിങ് കുറച്ച് നാളത്തേക്ക് നിർത്തിവെച്ചിരുന്നു. 


പുഷ്പ ഓഗസ്റ്റ് 13 തിയറ്ററുകളിലേക്കെത്തുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ അല്ലു വൈകുണ്ഠപുരമുലു എന്ന് ചിത്രത്തിന് ശേഷമാണ് അല്ലു അർജുൻ പുഷ്പയിൽ അഭിനയിക്കുന്നത്.



ALSO READ : കോവിഡ് 19 രണ്ടാം തരംഗം മൂലം മാറ്റി വെച്ച സിനിമകൾ ഏതൊക്കെ?


രാം ചരൺ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം രംഗസ്ഥലത്തിന്റെ  സംവിധായകൻ സുകുമാറാണ് സിനിമയുടെ സംവിധായകൻ. സുകുമാറിന്റെ എല്ലാ സിനിമയിലും സം​ഗീതം കൈകാര്യം ചെയ്തിട്ടുള്ള ഡിഎസ്പി തന്നെയാണ് പുഷ്പയിലെയും സംഗീത സംവിധായകൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.